കോട്ടയം : സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്‌ഡൗൺ. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കുറയ്ക്കുന്നതിന്റെ ഭാഗമായി ആണ് ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ നടപ്പാക്കുന്നത്.
രണ്ടുദിവസവും സ്വകാര്യബസുകൾ ഉണ്ടാകില്ല. കെ.എസ്.ആർ.ടി.സി. പരിമിത സർവീസുകൾ മാത്രം നടത്തും. അവശ്യ സർവ്വീസ് മേഖലയിലുള്ളവർക്കും ആരോഗ്യസേവനങ്ങൾക്കും മാത്രമാണ് ഇളവുള്ളത്.
ഹോട്ടലുകളിൽ പാഴ്‌സൽ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ഹോട്ടലുകൾ, െറസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ പ്രവർത്തിക്കും. ഭക്ഷ്യോത്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽബൂത്തുകൾ, മത്സ്യ, മാംസ വിൽപ്പന ശാലകൾ, കള്ളുഷാപ്പുകൾ എന്നിവ രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കും. അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിച്ചശേഷം നിർമാണ മേഖലയിൽ ഉള്ളവർക്ക് കോവിഡ് മാനദണ്ഡപ്രകാരം പ്രവർത്തിക്കാം.
ആരാധനാലയങ്ങൾ തുറക്കും. നിത്യപൂജകളും, പ്രാർത്ഥനകളും ഉണ്ടാകും. ടി.പി.ആർ.ഉയർന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണും നടപ്പാക്കും. തിങ്കളാഴ്ച മുതൽ ഇളവുകൾ തുടരും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ തുറക്കും.


