സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ ഒൻപത് വരെ ലോക് ഡൗൺ നീട്ടി. കൂടുതൽ ഇളവുകളോടെയാണ് ലോക് ഡൗൺ നീട്ടിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതല യോഗത്തിലാണ് ഇക്കാര്യം തീരുമാനമായിരിക്കുന്നത്.
അതേസമയം കൂടുതൽ ഇളവുകൾ ഉണ്ടായിരിക്കും. ഇളവുകൾ ഇന്ന് വൈകുന്നേരത്തോടെ ഇളവുകൾ ഏതൊക്കെയെന്ന് അറിയാൻ സാധിക്കും.
അതേസമയം, കഴിഞ്ഞ ദിവസം കൂടുതൽ ഇളവുകൾ അനുവദിച്ചിരുന്നു. ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന കടകൾ, കൃത്രിമ കാലുകൾ വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകൾ, ശ്രവണ സഹായ ഉപകരണങ്ങൾ വിൽക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന കടകൾ, കണ്ണട വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകൾ എന്നിവയ്ക്കു ചൊവ്വ, ശനി ദിവസങ്ങളിൽ പ്രവർത്തിക്കാം.
മൊബൈൽ കടകൾ, കണ്ണട വിൽക്കുന്ന കടകൾ എന്നിവ തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നന്നത്. ചൊവ്വ, ശനി ദിവസങ്ങളിലാണ് ഈ കടകൾക്ക് തുറക്കാൻ അനുമതി.
ചകിരി ഉപയോഗിച്ചുള്ള കയർ നിർമാണത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ചൊവ്വ, ശനി ദിവസങ്ങളിൽ ഉപയോഗിക്കാം. വുമൺ ഹൈജീൻ സാധനങ്ങൾ വിൽപന സ്ഥലങ്ങളിൽ എത്തിക്കുന്നതിനുള്ള വാഹനങ്ങൾക്ക് അനുമതി നൽകിയിരുന്നു.
അതേസമയം ട്രിപ്പിൾ ലോക്ക് ഡൗൺ ഉള്ള മലപ്പുറത്ത് ഈ ഉത്തരവ് ബാധകമല്ല