പതിനേഴുസീറ്റിലും വിജയം ഇടതുപക്ഷത്തിനാകും;കോണ്‍ഗ്രസ് ഒരു സീറ്റില്‍ ഒതുങ്ങും

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപനം കഴിഞ്ഞിട്ടും കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളെ പോലും തീരുമാനിക്കാന്‍ കഴിയാതെ ആശയകുഴപ്പത്തിലും ആശയങ്കയിലുമായി നിങ്ങുമ്പോള്‍ ഇടതുമുന്നണി എല്ലാ മണ്ഡലങ്ങളിലും ആദ്യഘട്ട പ്രചരണങ്ങള്‍ ഊര്‍ജ്ജിതമാക്കി കഴിഞ്ഞു. ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടെ യുഡിഎഫ് ക്യാമ്പിലുണ്ടായ ആശങ്കകള്‍ ശരിവയ്ക്കുംവിധമാണ് ഇടകുമുന്നണിയ്ക്ക് കിട്ടിയ റിപ്പോര്‍ട്ടുകളും.

പതിനേഴ് സീറ്റിലും ഇടതുമുന്നണി വിജയിക്കുമെന്നും യുഡിഎഫ് വെറും മൂന്ന് സീറ്റിലേയ്്ക്ക് ഒതുങ്ങേണ്ടിവരുമെന്നുമാണ് ഒടുവിലെ സര്‍വ്വേ റിപ്പോര്‍ട്ടുകളും എല്‍എഡിഎഫ് നടത്തിയ പാര്‍ട്ടി സര്‍വ്വേകളിലും സൂചിപ്പിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും വിജയ സാധ്യത മാത്രം കണക്കിലെടുത്ത് നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളാണ് ഇടതുമുന്നണിയുടെ തുറുപ്പ് ചീട്ട്. ആദ്യ ഘട്ട പര്യടനങ്ങള്‍ തുടങ്ങിയതോടെ ഇത് ശരിവയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് പ്രാദേശിക കമ്മിറ്റികളും നല്‍കുന്നത്. മുസ്ലീം ലീഗിന്റെ കുത്തക മണ്ഡലങ്ങളായ പൊന്നാനിയും , മലപ്പുറവും കൂടാതെ വയനാട് മണ്ഡലം മാത്രമാണ് യുഡിഎഫിന് സാധ്യത നല്‍കുന്ന മണ്ഡലങ്ങള്‍.

ജാതിസമവാക്ക്യങ്ങള്‍ കൃത്യമാക്കുകയും അതേ സമയം ജനകീയരായ എംഎല്‍എമാരെ സ്ഥാനാര്‍ത്ഥികളാക്കുകയും ചെയ്തതാണ് ഇടതുമുന്നണിയുടെ ആദ്യ വിജയം. ആലപ്പുഴയില്‍ കെ സി വേണുഗോപാലിനുവേണ്ടി ചുമരെഴുത്തുള്‍പ്പെടെ തുടങ്ങിയതിന് ശേഷമാണ് മത്സരിക്കാനില്ലെന്ന് കെ സി വേണുഗോപാല്‍ പ്രഖ്യാപിക്കുന്നത്. ഇടതുമുന്നണണി ടി ആരിഫ് എംഎല്‍എയെ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ച ശേഷമാണ് ഈ പിന്‍വാങ്ങലെന്ന കാര്യവും ശ്രദ്ധേയമാണ്. മണ്ഡലത്തില്‍ ശക്തമായ മത്സരം നടക്കുമെന്നും പരാജയംവരെ സംഭവിക്കാമെന്ന തിരിച്ചറിവുമാണ് കെസി വേണുഗോപാലിന്റെ പിന്‍വാങ്ങലിന് കാരണമെന്നത് പകല്‍പോലെ വ്യക്തം. ഇത്തരത്തിലാണ് എല്ലാ മണ്ഡലത്തിലേയും അവസ്ഥ. നേരത്തെയൊക്കെ സ്ഥാനാര്‍ത്ഥിയാകാനുള്ള തിരക്കിലാണ് സ്ഥാനാര്‍ത്ഥി പട്ടിക വൈകാറുള്ളതെങ്കില്‍ ഇക്കുറി സ്ഥാനാര്‍ത്ഥികളെ ലഭിക്കാത്തത് കൊണ്ടാണ് പട്ടിക വൈകുന്നതെന്നുളള പ്രത്യേകതയുമുണ്ട്.

Top