തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സി പി ഐ അന്തിമ തീരുമാനത്തിലെത്തി. ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലിലാണ് തീരുമാനം. സിപിഐ മത്സരിക്കുന്ന നാല് സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിട്ടുണ്ട്. രണ്ട് എംഎല്‍എമാരെ സിപിഐ ഇത്തവണ രംഗത്തിറക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച തിരുവനന്തപുരത്ത് മുന്‍ മന്ത്രിയും നെടുമങ്ങാട് എംഎല്‍എയുമായ സി.ദിവാകരനെയാണ് സിപിഐ ഇത്തവണ രംഗത്തിറക്കുന്നത്. സിറ്റിങ് സീറ്റായ തൃശൂരില്‍ നിലവിലെ എംപി സി.എന്‍.ജയദേവന് ഇത്തവണ സീറ്റില്ല. ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസാണ് ഇവിടെ മത്സരിക്കുക.
വയനാട് പി.പി.സുനീറും മാവേലിക്കരയില്‍ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറും സ്ഥാനാര്‍ഥികളാകും. ഇ്ത്തവണ മത്സരത്തിന് വനിതകള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആര്‍ക്കും സ്വീറ്റ് നല്‍കിയില്ല. എല്‍ഡിഎഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടില്ല. ഇത് കഴിഞ്ഞതിന് ശേഷമായിരിക്കും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.


