കണ്ണൂരില്‍ കെ സുധാകരന്‍; ചാലക്കുടിയില്‍ വി എം സുധീരന്‍ എറണാകുളത്ത് ഹൈബി ഈഡന്‍; കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാകുന്നു

കണ്ണൂരില്‍ കെ സുധാകരനും ചാലക്കുടില്‍ വി എം സുധീരനെയും മത്സരിപ്പിക്കാന്‍ ഹൈക്കമാന്റില്‍ ധാരണയായതായി സൂചന.അതേസമയം മത്സര രംരത്തേക്കില്ലെന്ന നിലപാടിലാണ് സുധാകരന്‍. കണ്ണൂരില്‍ വിജയം ഉറപ്പിക്കണമെങ്കില്‍ സുധാകരന്‍ തന്നെ വേണമെന്ന കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസും ഒറ്റക്കെട്ടാണ് ഈ സാഹചര്യത്തിലാണ് ഹൈക്കമാന്റും സുധാകരന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്.

കോണ്‍ഗ്രസിന്റെ ഏക്കാലത്തേയും ഉറച്ച സീറ്റായ ചാലക്കുടിയ്ക്ക് വേണ്ടി കൂടുതല്‍ അവകാശ വാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വി എം സുധീരനെ നിര്‍ത്തി മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് ഹൈക്കമാന്റ് കണക്ക് കൂട്ടുന്നത്. അതേ സമയം ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് ഉ്മ്മന്‍ ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്ന് വീണ്ടും ജനവിധി തേടും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരനോട് സുധീരനോട് ഡല്‍ഹിയിലെത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. സിറ്റിങ് എംപിമാരില്‍ എറണാകുളത്ത് കെ.വി.തോമസ് മത്സരിച്ചാല്‍ സീറ്റ് നഷ്ടപ്പെടുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ ഹൈബി ഈടനെ പരിഗണിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും സ്ഥാനാര്‍ഥിയാകുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പായി.

വടകരയില്‍ എ.പി.അബ്ദുള്ളക്കുട്ടി. കാസര്‍കോട് സുബ്ബറായി എന്നിവരുടെ പേരുകളാണ് പറഞ്ഞ്കേള്‍ക്കുന്നത്. വയനാട് ഷാനിമോള്‍ ഉസ്മാന്‍, ടി.സിദ്ദീഖ്, എംഎം ഹസ്സന്‍ എന്നിവരാണ് പരിഗണനയിലുള്ളത്.

ഇതിനിടെ രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത പിസിസി അധ്യക്ഷന്‍മാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ജനമഹാ യാത്രയിലായതിനാല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ പങ്കെടുക്കില്ല. പകരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളത്തിലെ കാര്യങ്ങള്‍ വിശദീകരിക്കും.

Top