കേറ്റ് രാജകുമാരി മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കി; പുതിയ അതിഥിയെ സ്വാഗതം ചെയ്ത് കെന്‍സിങ്ട്ടണ്‍ കൊട്ടാരം

ലണ്ടന്‍: ബ്രിട്ടനിലെ രാജകുമാരന്‍ വില്യമിന്റെ ഭാര്യ കേറ്റ് മിഡില്‍ടണ്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കി. ജോര്‍ജ് രാജകുമാരനും ഷാര്‍ലറ്റ് രാജകുമാരിക്കും ഒരു കുഞ്ഞനുജനെയാണ് ഇന്ന് ലഭിച്ചത്. ലണ്ടന്‍ സമയം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പാഡിംഗ്ടണിലെ സെന്റ് മേരീസ് ആശുപത്രിയിലാണ് കേറ്റ് മിഡില്‍ടണ്‍ പ്രസവിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും പ്രസവസമയം വില്യം രാജകുമാരന്‍ സമീപത്ത് ഉണ്ടായിരുന്നതായും കെന്‍സിങ്ട്ടണ്‍ കൊട്ടാരം ട്വീറ്റ് ചെയ്തു. പുതിയ രാജകുമാരന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇരുവരും കുഞ്ഞിനായി നേരത്തേ പേര് കണ്ടുവെച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞ് ഷാര്‍ലറ്റിന് മെയ് മാസം ഷാര്‍ലറ്റിന് മൂന്ന് വയസ് തികയും. മൂത്ത മകനായ ജോര്‍ജ് രാജകുമാരന് ആറുവയസുണ്ട്. വില്യം രാജകുമാരന്റെ സഹോദരന്‍ ഹാരി രാജകുമാരന്റെ വിവാഹം അടുത്ത മാസം നടക്കാനിരിക്കെയൊണ് കൊട്ടാരത്തിലേക്ക് പുതിയ അതിഥി എത്തിയിരിക്കുന്നത്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് അമേരിക്കന്‍ നടി മെഗന്‍ മാര്‍ക്കിളിനെ ഹാരി വിവാഹം ചെയ്യാനൊരുങ്ങുന്നത്.

Top