പ്രണയ തകര്‍ച്ച;ചെന്നൈയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ യുവാവ് ക്ലാസില്‍ കയറി അടിച്ചുകൊന്നു.

ചെന്നൈയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ യുവാവ് ക്ലാസില്‍ കയറി അടിച്ചുകൊന്നു.കാരൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെയാണ്  ക്ലാസ് മുറിയില്‍ കയറി തല്ലിക്കൊന്നത് .  കോളേജിലെ പൂര്‍വവിദ്യാര്‍ഥി ഉദയകുമാറാണ് മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി സൊണാലിയെ കൊലപ്പെടുത്തിയത്. പരിക്കേറ്റ് വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലെത്തിയ്ക്കാന്‍ കോളേജധികൃതര്‍ തയ്യാറായില്ലെന്ന് മറ്റ് വിദ്യാര്‍ഥികള്‍ ആരോപിച്ചു.പ്രണയബന്ധത്തിലുണ്ടായ വിള്ളലാണ് കൊലപാതകത്തിന് പിന്നില്‍. സംഭവത്തിന് പിന്നാലെ ട്രിച്ചി ജില്ലയിലെ പരമുടിക്കുടിയില്‍ നിന്നുള്ള ഉദയതകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു

കോളെജിലെത്തിയ ഉദയകുമാര്‍ കോമ്പൗണ്ടില്‍ കിടന്നിരുന്ന ഒരു വിറക് കഷ്ണം ഉപയോഗിച്ച് സൊണാലിയുടെ തലയ്ക്കടിക്കുകയായിരുന്നു. രണ്ട് പ്രാവശ്യം അടിച്ചപ്പോഴേക്കും സൊണാലി ബോധരഹിതയായി വീണു. തടയാന്‍ ശ്രമിച്ച അദ്ധ്യാപകനേയും ഉദയകുമാര്‍ ആക്രമിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോളേജിലുണ്ടായ ചില പ്രശ്‌നങ്ങളുടെ പേരില്‍ ഉദയകുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ഉദയകുമാറിനെ സൊണാലി ഒഴിവാക്കാന്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു. തുടര്‍ന്നാണ് സൊണാലിയെ കൊലപ്പെടുത്താന്‍ ഉദയകുമാര്‍ തീരുമാനിച്ചത്.

Top