‘ലൗ ജിഹാദ്’ നിയമം: മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്

ലൗ ജിഹാദ്’ ഭീതി രാജ്യത്ത് ശക്തമായി തിരിച്ചെത്തിയിരിക്കുന്നു. കേരളത്തിലും അത് ശക്തമാകുന്നു എന്ന് സൂചനയുണ്ട് . ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ‘ലൗ ജിഹാദ് ‘ സ്ഥിരീകരിച്ചെന്ന നിലയിൽ ഇന്ത്യൻ എക്‌സ്പ്രസ്‌ ച്ചിരുന്ന വാർത്ത വന്നിരുന്നു .അതിനിടെ മതപരിവർത്തന വിരുദ്ധ നിയമപ്രകാരം ഉത്തർപ്രദേശിൽ മുസ്ലിം യുവാവിനേയും സഹോദരനേയും പൊലീസ് അറസ്റ്റു ചെയ്തു. മൊറാദാബാദിലാണ് സംഭവം. കാന്ത് എന്ന സ്ഥലത്തുവച്ചാണ് റാഷിദ് എന്ന യുവാവ് അറസ്റ്റിലായത്. ഭാര്യയും റാഷിദിനൊപ്പം ഉണ്ടായിരുന്നു. ബജ്റം​ഗദൾ പ്രവർത്തകരാണ് ഇവരെ പൊലീസിന് കൈമാറിയത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വിഡിയോയിൽ തനിക്ക് പ്രായപൂർത്തിയായെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് റാഷിദിനെ വിവാഹം ചെയ്തതെന്നും ബജ്റം​ഗദൾ പ്രവർത്തകരോട് യുവതി പറയന്നുണ്ട്. യുപി സർക്കാരിന്റെ പുതിയ മതപരിവർത്തന വിരുദ്ധ നിയമപ്രകാരം വിവാഹത്തെക്കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിച്ചിരുന്നോ എന്ന് ബംജ്റം​​ഗദൾ പ്രവർത്തകർ യുവതിയോട് ചോദിക്കുന്നുണ്ട്. ‘നിങ്ങളെപ്പോലുള്ളവർക്കായി നിർമിച്ചതാണ് നിയമ’മെന്നും പ്രവർത്തകർ പറഞ്ഞു. ഇതിന് പിന്നാലെയാണ് പൊലീസുകാരെ വിളിച്ചുവരുത്തി യുവാവിനേയും സഹോദരനേയും ഭാര്യയേയും കൈമാറിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ച് മാസം മുമ്പാണ് ഡെറാഡൂണിലെ ബിജ്‌നൂരിൽ നിന്നുള്ള 22 കാരിയായ യുവതിയെ റാഷിദ് വിവാഹം കഴിച്ചത്. ഡെറാഡൂണിൽ ജോലിക്കെത്തിയ റാഷിദ് ഇവിടെവച്ച് പരിചയപ്പെട്ട പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.

Top