ഇസ്ലാം മതം സ്വീകരിച്ചാൽ സ്വന്തമായി വീടും 25 ലക്ഷം രൂപയും!..നിർബന്ധിത മതപരിവർത്തനനീക്കത്തിൽ പരാതി; ഭാര്യയെയും മകനെയും ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഇസ്ലാം മതം സ്വീകരിച്ചാൽ സ്വന്തമായി വീടും 25 ലക്ഷം രൂപയും!..മതമാറ്റത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലും പരാതിയും .അന്യമതസ്ഥർ ഇസ്‌ലാം മതത്തിലേക്ക് മാറിയാൽ നൽകുന്നത് വലിയ മോഹന വാഗ്നാനങ്ങൾ ആണ് .ക്രിസ്ത്യൻ ആയ ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതംമാറ്റിയെന്ന പരാതിയിൽ ഇരുവരെയും ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്. ഭാര്യയെയും മകനെയും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗമായ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി പി ടി ഗിൽബർട്ട് നൽകിയ ഹർജിയിലാണ് നടപടി. യുവതിയെയും മകനെയും ഒരാഴ്‌ചയ്ക്കകം ഹാജരാക്കാൻ നിർദ്ദേശിച്ച ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എം ആർ അനിത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സർക്കാരിനോട് വിശദീകരണം തേടി. ഹർജി ജൂലൈ ഏഴിന് വീണ്ടും പരിഗണിക്കും.

മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്ത് ക്രിസ്ത്യാനിയായ പി. ടി ഗിൽബർട്ടിനാണ് ഭാര്യയെയും മകനെയും മതം മാറ്റം വഴിയായി നഷ്ടപ്പെട്ടത്. ടാക്സി ഡ്രൈവറാണ് പി.ടി ഗിൽബർട്ട്. അദ്ദേഹം പണിക്ക് പോകുമ്പോൾ അയൽവീട്ടിലെ മുസ്ലിം സ്ത്രീകൾ ഭാര്യയെയും മകനെയും വശം വദരാക്കുകയും ആസൂത്രിതമായി ഇസ്ലാമിലേക്ക് മതം മാറ്റിക്കുകയുമായിരുന്നു എന്നാണ് ഗിൽബർട്ട് വ്യക്തമാക്കിയത്. ഗിൽബർട്ടിന്റെ വീടിന്റെ അടുത്ത് ബേക്കറി നടത്തുന്ന ഇസ്മായിൽ എന്ന വ്യക്തിയുടെ ബേക്കറിയിലാണ് ഗിൽബർട്ടിന്റെ ഭാര്യ ജോലിക്ക് പോയിരുന്നത്. ഇസ്മായിലും കുടുംബവും കൂടാതെ അയൽവാസികളായ മുസ്ലിങ്ങളും ചേർന്നാണ് ഗിൽബർട്ടിന്റെ ഭാര്യയെയും മകനെയും മതം മാറ്റിച്ച് ഇസ്ലാമാക്കിയത്. കാണാതായ ഭാര്യയെയും മകനെയും അന്വേഷിച്ച് ചെന്ന ഗിൽബർട്ടിന് കാണാനായത് കോഴിക്കോട്ടുള്ള മതപഠന കേന്ദ്രത്തിലെ കാഴ്ചകളാണ്. എന്നിട്ടും ഭാര്യയെയും മകനെയും കാണാനോ വിടുവിക്കാനോ സാധിക്കാതെ നിസഹായനായി നിൽക്കേണ്ട ഒരു ഹതഭാഗ്യന്റെ കദനകഥയാണ് ഗിൽബർട്ടിലൂടെ പുറത്ത് വരുന്നത്. കേരളത്തിൽ വളരെ ആസൂത്രിതമായി മതം മാറ്റം നടക്കുന്നു എന്ന വ്യക്തമായ സൂചനകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാര്യ ഷൈനി, മകൻ ആകാശ് ( 13 ) എന്നിവരെ ഇസ്ലാം വിശ്വാസികളായ അയൽക്കാർ തട്ടിക്കൊണ്ടുപോയി കോഴിക്കോട്ടെ തർബിയത്തുൽ ഇസ്ലാം സഭയിലെത്തിച്ച് മതപരിവർത്തനം നടത്തിയെന്നാണ് പരാതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കടക്കം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി.

കണ്ണൂർ ഇരിട്ടി സ്വദേശിയായ ഗിൽബർട്ട് തേഞ്ഞിപ്പലത്ത് വാടകയ്ക്കാണ് താമസം. ടാക്സി ഓടിച്ചാണ് കുടുംബം പുലർത്തിയിരുന്നത്. അയൽക്കാരായ യൂനുസ്, നസീമ, ബുഷറ എന്നിവർ ചേർന്നാണ് ഭാര്യയെയും മകളെയും കടത്തിയതെന്ന് ഇയാൾ പറയുന്നു. ഇസ്ലാം മതം സ്വീകരിച്ചാൽ സ്വന്തമായി വീടും 25 ലക്ഷം രൂപയും നൽകാമെന്ന ഇവരുടെ വാഗ്ദാനം താൻ നിഷേധിച്ചിരുന്നു. ജൂൺ ഒമ്പതിന് താൻ ജോലിക്കു പോയപ്പോൾ ഇവർ മറ്റു ചിലരെക്കൂട്ടി വീട്ടിലെത്തി ഷൈനിയെയും മകനെയും കടത്തിക്കൊണ്ടുപോയി. പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് കോഴിക്കോട്ടെ തർബിയത്തുൽ ഇസ്ലാം സഭയിലുണ്ടെന്ന് കണ്ടെത്തി. – ഗിൽബർട്ട് പറയുന്നു.

അവിടെപ്പോയി ഷൈനിയോടു സംസാരിച്ചെങ്കിലും സഭാ ഭാരവാഹികളുടെ സാന്നിധ്യമുണ്ടായിരുന്നു. മതപരിവർത്തനം നടത്തി ഭാര്യയെയും മകനെയും വിദേശത്തേക്ക് കടത്തുമോയെന്ന് ആശങ്കയുണ്ട്. ഇതിൽ തീവ്രവാദ ഗ്രൂപ്പുകൾക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ട്. മതപരിവർത്തനം ചെയ്തവരെ ഭീകരാക്രമണങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കേരളത്തിൽ ഐസിസിന്റെ സ്ലീപ്പിംഗ് സെല്ലുകളുണ്ടെന്ന് ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്റ പറഞ്ഞിരുന്നു. കേസ് സി.ബി.ഐയോ എൻ ഐ എയോ അന്വേഷിക്കണമെന്നും നിർബന്ധിത മതപരിവർത്തനം ഭരണഘടനയിലെ മതസ്വാതന്ത്ര്യത്തിന്റെ ലംഘനമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

Top