കാമുകിയുടെ പ്രതികാരം; കാമുകന്റെ കോടികള്‍ വിലയുള്ള ആഡംബര കാറിനു കാമുകി തീയിട്ടു  

ഇപ്പോഴത്തെ തലമുറയുടെ സ്വഭാവം വച്ച് നോക്കുമ്പോള്‍ ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് പ്രണയവും തേപ്പും. പെണ്ണ് ആണിനെ പ്രണയിച്ച് വഞ്ചിച്ചാലും, അത് തിരിച്ച് സംഭവിച്ചാലും പുത്തന്‍ തലമുറ ആ ചതിക്ക് കല്‍പിച്ചു നല്‍കിയ പേരാണ് തേപ്പ്. തേച്ചിട്ടു പോയവള്‍ക്കു കാമുകന്‍ കൊടുത്ത പണി എന്ന പേരിലും കാമുകി കൊടുത്ത പണി എന്ന പേരിലും നിരവധി ഷോട്ട് ഫിലിമുകളും മറ്റും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഷോട്ട് ഫിലിമിലൂടെ മാത്രമല്ല അത് നേരിട്ടും സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കാമുകി. പ്രണയിച്ച് വഞ്ചിച്ച കാമുകന്റെ കോടികള്‍ വിലയുള്ള ആഡംബര കാര്‍ കത്തിച്ച് പ്രതികാരം ചെയ്യുന്ന കാമുകിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റാകുകയാണ്. കല്ലുകൊണ്ട് കാറിന്റെ ചില്ലുപൊട്ടിക്കാന്‍ ശ്രമിക്കുന്ന കാമുകിയെയാണ് വിഡിയോയില്‍ ആദ്യം കാണുന്നത്. എന്നാല്‍ കാര്‍ ബുള്ളറ്റ്പ്രൂഫായതിനാല്‍ ആ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്നാണ് അരിശം കയറിയ യുവതി കാറിനു തീയിട്ടത്. ആരോ വിവരമറിയിച്ചത് അനുസരിച്ച് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും കാര്‍ അപ്പോഴേക്കും പൂര്‍ണമായും കത്തിനശിച്ചിരുന്നു. എന്നാല്‍ ഈ യുവതി ആരെന്നോ സംഭവം നടന്നത് എവിടെയെന്നോ ഇതുവരെ വ്യക്തമല്ല.

Top