പ്രണയ ബന്ധത്തിന് വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കമിതാക്കള്‍ പരസ്പരം കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു  

 

 

ഫരീദാബാദ് :പ്രണയ ബന്ധത്തിന് വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കമിതാക്കള്‍ പരസ്പരം കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഹരിയാനയിലെ ഫരീദബാദിലായിരുന്നു സംഭവം. ശനിയാഴ്ച രാവിലെയായിരുന്നു പൊതുസ്ഥലത്ത് വെച്ച് ഇരുവരും തങ്ങളുടെ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രമോദ്, കുശ്ബു എന്നിവരാണ് ഈ വിധം ആത്മഹത്യക്ക് ശ്രമിച്ചത്. ഇവര്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇവരുടെ വിവാഹത്തിന് ഇരു വീട്ടുകാരില്‍ നിന്നും എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്നാണ് ഇവര്‍ ഈ സാഹസത്തിന് മുതിര്‍ന്നത്.സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പ്രദേശ വാസികള്‍ ഉടന്‍ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചു. ഇവിടെ നിന്നും പ്രാഥമിക ചികിത്സയ്ക്ക് ശേഷം തുടര്‍ ചികിത്സയ്ക്കായി ഇവരെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു.ഇരുവരും ഇപ്പോള്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Top