ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയും കാമുകനും ജീവനൊടുക്കി..

ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയും കാമുകനും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.കുംബഡാജെ ചെക്കൂടലിലെ ജയ എന്ന 24 കാരി ഉദുമ സ്വദേശി 33കാരനായ ജിഷാന്തിന് ഒപ്പം ഒളിച്ചോടുക ആയിരുന്നു. വിവാഹിതയായ ജയക്ക് രണ്ട് വയസുള്ള ഒരു കുട്ടിയുമുണ്ട്. ജയയെയും ജിഷാന്തിനെയും പരവനടുക്കം നെച്ചിപ്പടുപ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. ചെക്കൂടലിലെ രാമന്‍ പരേതയായ സുമ ദമ്പതികളുടെ മകളാണ് ജയ. ഫീല്‍ഡ് മാര്‍ക്കറ്റിംഗ് ജീവനക്കാരിയായ ജയയുടെ വിവാഹം കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിയുമായി നടന്നിരുന്നു. ഈ ബന്ധത്തില്‍ രണ്ട് വയസുള്ള ആണ്‍കുട്ടിയുണ്ട്.

ഇതിനിടെയാണ് ഉദുമ പാക്യാര പൊത്ത്യംകുന്നിലെ ബാലകൃഷ്ണന്റെയും മാധവിയുടെയും മകനായ ജിഷാന്തുമായി ജയ അടുക്കുന്നത്. കല്ലുകെട്ട് തൊഴിലാളിയായ ജിഷാന്തുമായുള്ള ജയയുടെ അടുപ്പം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഒളിച്ചോടി. പിന്നീടാണ് ഇരുവരെയും വാടക കോട്ടേഴ്‌സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ആവേശത്തിന് ഒളിച്ചോടിയ ശേഷം മുന്നോട്ട് ജീവിക്കാന്‍ വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും ചിലപ്പോള്‍ കുട്ടിയെ ഉപേക്ഷിച്ചതിന് ജയ്ക്കും പ്രേരിപ്പിച്ചതിന് ജിഷാന്തിനും ജയില്‍ വാസം വരെ ലഭിച്ചേക്കാമെന്നും ഇവര്‍ ഭയപ്പെട്ടിരുന്നതായാണ് വിവരം. മാത്രമല്ല സമൂഹത്തില്‍ നിന്നുള്ള കുത്തി പറച്ചിലുകളും നാട് വിട്ട് എവിടെ പോയാലും ഇത് പിന്തുടരുമെന്നുമുള്ള ഭയമാണ് ഇരുവരെയും ഇത്തരം ഒരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നാണ് പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍.

Top