അതിശക്തമായ മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട്.അതിശക്തമായ ന്യൂനമര്‍ദ്ദം; ജനങ്ങള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം :വീണ്ടും സംസ്ഥാനത്ത് അതിശക്തമായ മഴ!! രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ,പത്തനംതിട്ട ജില്ലകളിലാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു.രണ്ട് ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.അറബി കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നു : ജനങ്ങള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം നൽകി.അറബി കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഈ മാസം 6 ന് ന്യൂനമര്‍ദ്ദം രൂപപ്പെടുവാന്‍ സാധ്യതയുള്ളതായും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

അറബി കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജനങ്ങള്‍ക്ക് അതീവ നിര്‍ദേശം നല്‍കി. അറബി കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഒക്ടോബര്‍ 6-ാം തീയതിയാണ് ന്യൂനമര്‍ദ്ദം രൂപപ്പെടുവാന്‍ സാധ്യതയുള്ളതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ഒക്ടോബര്‍ 7, 8 തീയതികളില്‍ ഈ ന്യുനമര്‍ദ്ദം ശക്തിപ്പെട്ട് അറബി കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങും.ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കടല്‍ അതീവ പ്രക്ഷുബ്ദമാകുവാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഒക്ടോബര്‍ 6 മുതല്‍ അറബി കടലില്‍ മത്സ്യബന്ധനത്തിന് പോകരുത് എന്ന് നിര്‍ദേശിക്കുന്നു.LOW PRESSURE WARNING

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ മുന്നറിയിപ്പ് തീരദേശ ഗ്രാമങ്ങളിലും, തുറമുഖങ്ങളിലും, മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലും, തീരപ്രദേശത്തെ ജനപ്രതിനിധികളെയും, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റു സര്‍ക്കാര്‍ സ്ഥപനങ്ങളെയും അറിയിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.ദീര്‍ഘനാളത്തെക്ക് അറബികടലില്‍ മത്സ്യ ബന്ധനത്തിന് പോയവരെ ഈ വിവരം അറിയിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട്.

കടലില്‍ പോകുന്നവര്‍ ഈ മുന്നറിയിപ്പ് പരിഗണിച്ച് ഒക്ടോബര്‍ 5ന് മുന്‍പ് സുരക്ഷിതമായി തീരം അണയണം. അവസ്ഥ കണക്കിലെടുത്ത് കടല്‍ ആംബുലന്‍സുകളും സജ്ജമാക്കാന്‍ നിര്‍ദ്ദേശമുണ്ട് അടിയന്തിര രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തുക എന്നീ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.

Top