മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇ.വി.എം അട്ടിമറിച്ചു,റിപോളിങ് നടത്തണം- കോണ്‍ഗ്രസ്

ഭോപ്പാല്‍:ശരിയായ തിരെഞ്ഞെടുപ്പിൽ വിജയം അകലെ എന്ന തിരിച്ചറി ബിജെപിക്കുണ്ടായി എന്ന് സൂചന . മധ്യപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ അട്ടിമറി നടന്നെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നു .ബി.ജെ.പിക്കെതിരെയാണ് കോണ്‍ഗ്രസിന്റെ ആരോപണം. കോണ്‍ഗ്രസിന്റെ പല ശക്തികേന്ദ്രങ്ങളിലും ഇ.വി.എമ്മില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇവിടെ വീണ്ടും പോളിങ് നടത്തണമെന്നും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

പോളിങ് ആരംഭിച്ചതിന് പിന്നാലെ നാല് ഇ.വി.എമ്മുകളും 14 വി.വി.പാറ്റ് മെഷീനുകളും സാങ്കേതിക തകരാര്‍ ചൂണ്ടിക്കാട്ടി മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ.വി.എം അട്ടിമറി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.പല ബൂത്തുകളിലും ഇ.വി.എം പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ടെന്നും ഇത് പോളിങ്ങിനെ വലിയ രീതിയില്‍ ബാധിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പറഞ്ഞിരുന്നു. വലിയ ക്യൂവാണ് പലയിടത്തും കാണുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കണം. പലയിടത്തും ഇ.വി.എമ്മുകള്‍ മാറ്റി സ്ഥാപിക്കേണ്ട സ്ഥിതിയാണ്. – അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇ.വി.എം തകരാറുകള്‍ സംഭവിച്ച സാഹചര്യത്തില്‍ പോളിങ്ങ് സമയം നീട്ടിനല്‍കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പുകമ്മീഷന്‍ ഇതിന് മറുപടി നല്‍കിയിരുന്നില്ല.മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ ബി.ജെ.പി വിജയിക്കുമെന്ന് പ്രഖ്യാപനവുമായി രംഗത്തെത്തിയിരുന്നു. മധ്യപ്രദേശില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് ഇത്തവണ മധ്യപ്രദേശ് സാക്ഷിയായത്. ഒരു കാലത്ത് തങ്ങളുടെ ശക്തികേന്ദ്രമായിരുന്ന സംസ്ഥാനം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പിയും കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ട്.VOTE PRAVASI

ഉച്ചയ്ക്ക് 2 മണി വരെ 34.99 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിക്കഴിഞ്ഞത്. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ മധ്യപ്രദേശില്‍ വിവിധയിടങ്ങളില്‍ തെരഞ്ഞെടുപ്പ് തടസപ്പെട്ടിരുന്നു.. നാല് ഇ.വി.എമ്മും 16 വിവിപാറ്റ് മെഷീനുകളും തകരാറിലായതോടെയാണ് പോളിംഗ് തടസപ്പെട്ടത്.അലിരാജ്പൂര്‍ മണ്ഡലത്തില്‍ മാത്രം 11 വിവിപാറ്റ് മെഷീനുകള്‍ മാറ്റിവെച്ചു. ബുര്‍ഹാന്‍പൂരില്‍ അഞ്ച് വിവിപാറ്റ് മെഷീനുകളും രണ്ട് ഇ.വി.എമ്മും മാറ്റി സ്ഥാപിച്ചു. ഉജ്ജിയിനിലും രണ്ട് ഇ.വി.എമ്മുകള്‍ക്ക് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടു.

മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 2907 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അഞ്ച് കോടിയലിധികം വരുന്ന വോട്ടര്‍മാര്‍ക്ക് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്.65000 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. സുരക്ഷക്കായി എണ്‍പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

തുടക്കത്തിലെ സര്‍വ്വെകളിലെല്ലാം ബി.ജെ.പിക്ക് മുന്‍തൂക്കം ഉണ്ടായിരുന്നുവെങ്കിലും വിമത ശല്യവും ബി.ജെ.പിക്കുള്ളിലെ തര്‍ക്കവും കോണ്‍ഗ്രസിനെ പ്രചരണത്തില്‍ മുന്നില്‍ എത്തിച്ചിട്ടുണ്ട്.അവസാന ഒരാഴ്ചയാണ് പ്രചരണത്തിന് മധ്യപ്രദേശില്‍ ചൂടുപിടിച്ചത്. അയോധ്യ വിഷയം ഉയര്‍ത്തിക്കാട്ടി വര്‍ഗീയ പ്രചരണമാണ് ബി.ജെ.പി അവസാനം ആയുധമാക്കിയത്. മധ്യപ്രദേശില്‍ മത്സരം കടുക്കുന്നു എന്ന മുന്നറിയിപ്പ് ആര്‍.എസ്.എസും ബി.ജെ.പിക്ക് നല്‍കിയിരുന്നു.

Top