മഹാരാഷ്ട്രയിൽ ആറ് എംഎല്‍എമാര്‍ ബിജെപിയില്‍..കോൺഗ്രസിന് കനത്ത പ്രഹരം.

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പാർട്ടിക്ക് കനത്ത പ്രഹരം. ആറ് സിറ്റിങ്ങ് എംഎൽഎമാർ തിങ്കളാഴ്ച ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്.സാക്രി എംഎല്‍എ ഡിഎസ് അഹിരെ, ഷിര്‍പൂര്‍ എംഎല്‍എ കാശിറാം പവാര, മലാഡ് എംഎല്‍എ അസ്ലം ഷേഖ്, ചികാലി എംഎല്‍എ രാഹുല്‍ ബോന്ദ്രേ, പാന്തര്‍പൂര്‍ എംഎല്‍എ ഭാരത് ഭാല്‍ക്കേ, അക്കല്‍കോട്ട് എംഎല്‍ സിദ്ധറാം മെഹ്ത്രേ എന്നിവരാണ് കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നത്. ബിജെപിയില്‍ ചേരാനുളള താല്‍പര്യം ഈ നേതാക്കള്‍ ബിജെപി നേതൃത്വത്തെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചേക്കും.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ നേതാക്കള്‍ക്ക് ബിജെപി മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവും നടിയുമായി ഊര്‍മിള മതോണ്ഡ്കര്‍ രാജി വെച്ചിരുന്നു. ഊര്‍മിള ശിവസേനയില്‍ ചേര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്ര മുന്‍ മന്ത്രി കൂടിയായ കൃപാശങ്കര്‍ സിംഗ് അടക്കമുളള നേതാക്കളും അടുത്തിടെ കോണ്‍ഗ്രസ് വിട്ടിരുന്നു. എന്‍സിപിയുമായി ചേര്‍ന്നാണ് കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ മത്സരിക്കുന്നത്. 125 സീറ്റുകളില്‍ വീതമാണ് ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയുണ്ടാക്കിയിരിക്കന്നത്. സഖ്യകക്ഷികള്‍ 38 സീറ്റുകളിലും മത്സരിക്കും. ബിജെപി-ശിവസേന സഖ്യം ഇക്കുറിയും തിരഞ്ഞെടുപ്പ് തൂത്തുവാരും എന്നാണ് കരുതപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top