മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ അനന്തമായി നീളുകയാണ്. സര്‍ക്കാര്‍ രൂപീകരണം എവിടെയും എത്താതെ പോകുന്ന അവസ്ഥയാണ് ഇപ്പോഴും നിലനിൽക്കുന്നത്. മുഖ്യമന്ത്രി പദത്തെ ചൊല്ലിയാണ് പുതിയ കൂട്ടുകെട്ടിലും പ്രധാന തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ഒന്നിലധികം പേരാണ് മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്നതെന്നാണ് വിവരം.
മുഖ്യമന്ത്രി പദത്തെച്ചൊല്ലി ബിജെപി ബന്ധം അവസാനിപ്പിച്ച ശിവസേനയ്ക്ക് തിരിച്ചടിയായിരിക്കുകയാണ് പുതിയ അവകാശികളുടെ ഉദയം. എന്നാല്‍ കോണ്‍ഗ്രസ് പുതിയ സംഭവവികാസങ്ങളില്‍ കടുത്ത ആശയക്കുഴപ്പത്തിലാണ്. സോണിയാ ഗാന്ധിയെ മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിനിടെ മഹാരാഷ്ട്രയിൽ ബി.ജെ.പിയുമായി വീണ്ടും കൂട്ടുകൂടാനൊരുങ്ങുകയാണ് ശിവസേന.
സർക്കാർ രൂപീകരിക്കുന്നതിനായി എൻ.സി.പിയും കോൺഗ്രസും തമ്മിൽ തങ്ങൾ ചർച്ച നടത്തുകയാണെന്ന് ശിവസേന പറയുന്നുണ്ടെങ്കിലും നിലവിൽ ബി.ജെ.പിയുമായാണ് ശിവസേന ബന്ധം പുലർത്തുന്നതെന്ന വാർത്തകളാണ് പുതിയതായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. 50: 50 ശതമാനം ഫോർമുലയിൽ പദവികൾ നൽകാൻ തയാറായിക്കൊണ്ട് തങ്ങളെ ക്ഷണിക്കുകയാണെങ്കിൽ ബി.ജെ.പിയുമായി വീണ്ടും സഖ്യം സ്ഥാപിക്കാൻ തങ്ങൾക്ക് സന്തോഷമേയുള്ളൂ എന്നാണ് ശിവസേനാ വൃത്തങ്ങൾ രഹസ്യമായി പറയുന്നത്.
തങ്ങളെ തഴഞ്ഞ് എൻ.സി.പിയുമായി ബി.ജെ.പി സഖ്യത്തിന് ശ്രമിക്കുന്നു എന്ന ശക്തമായ സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് ശിവസേന ചുവടുമാറ്റാൻ തീരുമാനിച്ചതെന്നാണ് വിവരം. ശിവസേന-എൻ.സി.പി- കോൺഗ്രസ് സഖ്യത്തെക്കുറിച്ച് ശിവസേനയ്ക്ക് ഉണ്ടായിന്ന ആത്മവിശ്വാസത്തിന് ഇടിവ് സംഭവിച്ചതും ബി.ജെ.പിയുമായി വീണ്ടും ഒരു സഖ്യത്തെക്കുറിച്ച് ആലോചിക്കാൻ കാരണമായി. അധികാരത്തിനായി എൻ.സി.പിയോടൊപ്പം ചേർന്നുകൊണ്ട് തങ്ങളെ ബി.ജെ.പി ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്ന സംശയവുംബി.ജെ.പിയുമായി സഖ്യം ചേരാൻ ശിവസേനയെ പ്രേരിപ്പിച്ചുവെന്ന് കരുതപ്പെടുന്നു. ശിവസേന മുന്നേറുന്നത് തടയാനായാണ് ബി.ജെ.പി എൻ.സി.പിയുമായി സഖ്യം ചേരാൻ ശ്രമിക്കുന്നതെന്നാണ് ശിവസേനാ വൃത്തങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നത്.
എൻസിപിയുമായി അടുക്കാൻ ശരദ് പവാറിന് രാഷ്ട്രപതി പദവി വരെ വാഗ്ദാനം ചെയ്തെന്നാണ് പുറത്തുവന്ന വിരങ്ങൾ സൂചിപ്പിക്കുന്നത്. മാത്രമല്ല കേന്ദ്ര മന്ത്രിസഭയില്‍ അര്‍ഹമായ സ്ഥാനം എന്‍സിപിക്ക് നല്‍കാം എന്നും ബിജെപി വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബിജെപിയുടെ വലയില്‍ വീഴാന്‍ ശരദ് പവാര്‍ തയ്യാറല്ല. ബിജെപിയെ പിന്തുണയ്ക്കുക എന്ന ചോദ്യമേ ഉദിക്കുന്നില്ല എന്നാണ് കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി ശരദ് പവാര്‍ പ്രതികരിച്ചത്.