2,000 കുടുംബങ്ങള്‍ താമസിക്കുന്ന പാര്‍പ്പിച്ച സമുച്ചയം കത്തിയമര്‍ന്നു; ഹോങ്കോങ്ങില്‍ വന്‍ തീപ്പേിടുത്തം 13 മരണം

തായ് പോയ്: ഹോങ്കോങ്ങിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 13 പേര്‍ മരിച്ചു.നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഹോങ്കോങ്ങിലെ വടക്കന്‍ തായ് പോ ജില്ലയിലെ റസിഡന്‍ഷ്യല്‍ സമുച്ചയത്തിലെ വാങ് ഫുക് കോര്‍ട്ട് എന്ന ബ്ലോക്കില്‍ ബുധനാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ പുറംഭാഗം മുഴുവന്‍ തീ വ്യാപിച്ചു.

മരണസംഖ്യ ഉയരാനുള്ള സാധ്യത കൂടുതലാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ ചില അഗ്‌നിശമന സേനാംഗങ്ങള്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കനത്ത പുക പ്രദേശമാകെ നിറഞ്ഞ അവസ്ഥയാണുള്ളത്. അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. ദേശം ജനസാന്ദ്രതയേറിയതാണ്. ഇവിടെ ഉയരമുള്ള താമസ കെട്ടിടങ്ങള്‍ ധാരാളമുണ്ട്. അതിനാല്‍ തീ പടരാനുള്ള സാധ്യതയെക്കുറിച്ച് ആശങ്കയുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

തീപിടിച്ച സമുച്ചയത്തില്‍ ഏകദേശം 2,000 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. എട്ട് ബ്ലോക്കുകളുള്ള ഈ സമുച്ചയത്തിലെ പല ടവറുകളിലും തീ പടര്‍ന്നു. വാങ് ഫുക് കോര്‍ട്ട് എന്ന ഈ താമസ സമുച്ചയം വളരെ വലുതാണ്. ഇതില്‍ ധാരാളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പല ടവറുകളും തീയില്‍ കത്തുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

തീപിടിത്തത്തെ തുടര്‍ന്ന് തായ് പോ ഹൈവേയുടെ ഒരു ഭാഗം അടച്ചു. ബസുകള്‍ വഴിതിരിച്ചുവിട്ടു. അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ കാരണം സമീപത്തെ ഹൈവേയുടെ ചില ഭാഗങ്ങളും അടച്ചിട്ടിട്ടുണ്ട്. അടിയന്തര സേനാംഗങ്ങള്‍ ‘ഫോര്‍ – അലാറം ഫയര്‍’ ആയി ഇതിനെ പ്രഖ്യാപിച്ചു.

സമീപത്തുള്ള താമസക്കാര്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും വാതിലുകളും ജനലുകളും അടച്ചിടുകയും. പരിഭ്രാന്തരാകരുതെന്നും അഗ്‌നിശമന സേന വിഭാഗം പറഞ്ഞു. തീപിടിത്തമുണ്ടായ പ്രദേശത്തേക്ക് പൊതുജനങ്ങള്‍ പോകുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത തടസ്സം രൂക്ഷമായി. ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. അധികൃതര്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്നു. ഇത്തരം വലിയ തീപിടിത്തങ്ങള്‍ ഹോങ്കോങ്ങില്‍ അപൂര്‍വ്വമാണ്.

Top