ആഹ്ലാദം അതിരുവിട്ടു : അർജന്റീനിയൻ വിജയത്തിൽ പടക്കം പൊട്ടിച്ചുള്ള ആഘോഷത്തിനിടെ അപകടം ; രണ്ട് പേർക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ

മലപ്പുറം :കോപ്പ അമേരിക്കയിൽ അർജന്റീനയുടെ വിജയം ആഘോഷിച്ച് പടക്കം പൊട്ടിക്കുന്നതിനിടെ അപകടം. അപകടത്തിൽ രണ്ട് പേടക്ക് ഗുരുതര പരിക്ക്. ഇജാസ്, സിറാജ് എന്നിവർക്കാണ് പരിക്കേറ്റത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലപ്പുറം താനാളൂരിലാണ് സംഭവം.രാവിലെ ഏഴരയോടെയാണ് ഇവർ പടക്കം പൊട്ടിച്ചത്.

ബൈക്കിലിരുന്ന് പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കത്തിച്ചുകൊണ്ടിരുന്ന പടക്കത്തിൽ നിന്നും പടക്കം ശേഖരിച്ച് വെച്ചിരുന്ന പെട്ടിയിലേക്ക് വീണതോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ രണ്ട് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഇവരുടെ കയ്യിൽ ഓലപ്പടക്കമാണ് ഉണ്ടായിരുന്നതെന്നും, തെരഞ്ഞെടുപ്പ് വിജയത്തിന് പൊട്ടിക്കാൻ വാങ്ങിയ പടക്കത്തിലെ ബാക്കി പടക്കമെടുത്താണ് പൊട്ടിച്ചതെന്നും പ്രദേശവാസികൾ പറഞ്ഞു.

Top