അവശ്യ സർവീസുകൾക്ക് മാത്രം അനുമതി ;ട്രിപ്പിൾ ലോക് ഡൗൺ നിലനിൽക്കുന്ന മലപ്പുറത്ത് ഇന്ന് കർശന നിയന്ത്രണം

സ്വന്തം ലേഖകൻ

മലപ്പുറം: ട്രിപ്പിൾ ലോക് ഡൗൺ ഏർപ്പെടുത്തിയിട്ടും കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന മലപ്പുറത്ത് ഇന്ന് കർശന നിയന്ത്രണം. കർശന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ അവശ്യസർവീസുകൾക്ക് മത്രമാണ് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മെഡിക്കൽ സേവനങ്ങൾ, പാൽ, പത്രം, ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് തടസമില്ല. ഹോട്ടലുകൾക്ക് ഹോം ഡെലിവറി നടത്താമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ജില്ലയിൽ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിലാണ് നടപടി. പൊലീസിന്റെ നേതൃത്വത്തിൽ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. എഡിജിപി വിജയ് സാഖറെ, ഐജി അശോക് യാധവ് എന്നിവർ ജില്ലയിലെത്തിയാണ് കർശന നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്.

നഗരപ്രദേശങ്ങൾക്ക് പുറമെ ഗ്രാമങ്ങളിലും ആൾക്കൂട്ടം ഉണ്ടാകാതിരിക്കാൻ ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്.

മലപ്പുറത്ത് മാത്രം 47,531 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 40 ശതമാനത്തിന് മുകളിൽ എത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞെങ്കിലും ഉയർന്ന് തന്നെയാണ്. പരിശോധിക്കുന്ന പത്തിൽ മൂന്ന് പേർക്കും രോഗ ബാധയുണ്ട്.

പൊന്നാനി, മാറാക്കര, കൊണ്ടോട്ടി, കരുവാരക്കുണ്ട് എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുതൽ.

Top