മലപ്പുറത്ത് 14 കുട്ടികളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന്‍ ബീഹാറില്‍ പിടിയില്‍

മലപ്പുറം: പതിനാലോളം കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ ഒളിവില്‍ പോയ മദ്രസ അദ്ധ്യാപകന്‍ പിടിയില്‍. മലപ്പുറം വളാഞ്ചേരി സ്വദേശി എകെ മുഹമ്മദിനെയാണ് അന്വേഷണ സംഘം ബീഹാറില്‍ എത്തി അറസ്റ്റ് ചെയ്തത്. മദ്രസയിലെ കുട്ടികളെ ഇയാള്‍ തുടര്‍ച്ചയായി പീഡിപ്പിച്ചു എന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ പ്രതി ഒളിവില്‍ പോകുകയായിരുന്നു.

കുട്ടികളുടെയും രക്ഷിതാക്കളുടെയും പരാതിയില്‍ വളാഞ്ചേരി പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പ്രതി സംസ്ഥാനം വിട്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ബീഹാറില്‍ നിന്നും ഇയാളെ പൊലീസ് വലയിലാക്കിയത്. പ്രതിയെ ഉടന്‍ തന്നെ കേരളത്തിലെത്തിച്ച് കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചു വരികയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top