മലപ്പുറത്തു നിന്ന് വീട്ടമ്മയെയും മൂന്നു മക്കളെയും കാണാതായതിന് പിന്നില്‍ ഒരു സിദ്ധന് ബന്ധം ഉള്ളതായി സൂചന  

മലപ്പുറം പള്ളിക്കലില്‍ വീട്ടമ്മയേയും മൂന്നുമക്കളെയും ദൂരുഹ സാഹചര്യത്തില്‍ കാണാതായിട്ട് രണ്ടാഴ്ച്ച പിന്നിടുന്നു പുളിയംപറമ്പ് സ്വദേശി സൌദാബി, മക്കളായ ഷാസിയ, മുസ്‌കിന, ഹാനിയ എന്നിവരെയാണു കഴിഞ്ഞ മുപ്പതാം തിയതി മുതല്‍ കാണാതായത്.

വീട്ടമ്മയും മക്കളും സ്ഥിരമായി സന്ദര്‍ശിക്കുന്ന പുളിയംപറമ്പിലുള്ള ഒരു സിദ്ധനു സംഭവുമായി ബന്ധം ഉണ്ട് എന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. സിദ്ധനെ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ടു യുവതിയും ബന്ധുക്കളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു എന്നു പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താന്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട് എന്നും ഖാജാ എന്നു പേരുള്ള സിദ്ധന്റെ അടുത്തേയ്ക്കു പോകുകയാണ് എന്നും യുവതില്‍ ബന്ധുക്കള്‍ക്ക് എഴുതിയ കുറിപ്പില്‍ പറയുന്നു. സിദ്ധന്റെ കേന്ദ്രം കരിപ്പൂര്‍ പോലീസ് പരിശോധിച്ചു എങ്കിലും സൌദാബിയേയും മക്കളെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഹേബിയസ് കോര്‍പ്പസ് പരാതിയില്‍ വീട്ടമ്മയേയും മക്കളെയും നാളെ കോടതിയില്‍ ഹാജരാക്കന്‍ പോലീസിനു നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

Top