മരക്കാർ ആമസോണിനു വിറ്റത് നൂറുകോടിക്കടുത്ത് !

മരക്കാർ ചിത്രം ഒടിടിയില്‍ തന്നെ പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇപ്പോഴിതാ സിനിമ ആമസോണ്‍ പ്രൈം റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.90-100 കോടി രൂപയ്ക്ക് ഇടയില്‍ ചിത്രത്തിനു ലഭിച്ചെന്ന് പറയപ്പെടുന്നു. ഇത് ശരിയാണെങ്കില്‍ രാജ്യത്ത് ഒരു സിനിമയ്ക്ക് ഒടിടി പ്ലാറ്റ്‌ഫോം നല്‍കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്.

100 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം മരക്കാര്‍ അറബിക്കടലിന്റെ തിരക്കഥ അനില്‍ ഐവി ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് നിര്‍വഹിച്ചത്. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മരക്കാർ 75 മുതല്‍ 80 കോടിവരെ എന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ന്ന് വന്ന അഭ്യൂഹങ്ങള്‍. എന്നാല്‍ സിനിമ ആമസോൺ പ്രൈമിനു വിറ്റത് 90-100 കോടി രൂപയുടെ ഇടയിലള്ള തുകയ്ക്കാണെന്ന സൂചനയാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇരുപക്ഷവും ഈ തുക സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കാന്‍ കഴിയുമെങ്കില്‍ രാജ്യത്ത് ഒടിടിയിൽ നടക്കുന്ന ഏറ്റവും വലിയ കച്ചവടമാണിത്.

ഏകദേശം 90 കോടിയോളം രൂപയാണ് സിനിമയുടെ നിര്‍മ്മാണച്ചിലവായി കണക്കാക്കുന്നത്. സാറ്റലൈറ്റ് അവകാശ വിൽപനയിലെ ലാഭമായിരിക്കും നിര്‍മ്മാതാവിന് ലഭിക്കുക. അതേസമയം, ആശീര്‍വാദ് ഫിലിംസ് നിര്‍മ്മിക്കുന്ന 3 മോഹൻലാൽ സിനിമകളുടെ അവകാശം ഒടിടിക്കു നൽകാൻ ധാരണയുണ്ടെങ്കിലും അത് ആമസോൺ പ്രൈമിനല്ല. പൃഥിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയും ജിത്തു ജോസഫിന്റെ ട്വല്‍ത്ത് മാനും ഹോട്ട്സ്റ്റാറിലാണു റിലീസ്. വൈശാഖന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം ഇതുവരെ കരാറായിട്ടില്ല. എല്ലാ ചിത്രങ്ങളുടേയും നിര്‍മ്മാണം പൂര്‍ത്തിയായതാണ്.

Top