മലയാളി യുവതി ബം??ഗളൂരുവില്‍ ബലാത്സം?ഗത്തിന് ഇരയായി; പരാതിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി

ബംഗളൂരുവില്‍ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി. കഫെയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയായിരുന്ന യുവതിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ് പീഡിപ്പിച്ചത്. മഡിവാളയില്‍ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് പരാതി നല്‍കിയത്.

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം താന്‍ മുറിയില്‍ കിടക്കുകയായിരുന്നു. സുഹൃത്തുക്കള്‍ തനിക്ക് വെള്ളവും ജ്യൂസും വാങ്ങാന്‍ പുറത്തേക്ക് പോയ സമയത്ത് അവിടെയുണ്ടായിരുന്ന പ്രതി താന്‍ കിടന്ന മുറിയിലേക്ക് എത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് യുവതി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ മാസം 12ന് പീഡനം നടന്ന് തൊട്ടടുത്ത ദിവസം തന്നെ പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ലെന്നാണ് കോട്ടയം സ്വദേശിയായ 20കാരി ആരോപിക്കുന്നത്. ഡിസിപിക്ക് പരാതി നല്‍കിയ ശേഷമാണ് ഒടുവില്‍ പോലീസ് കേസെടുക്കാന്‍ തയ്യാറായതെന്നും യുവതി പറഞ്ഞു. പോലീസ് സ്റ്റേഷനില്‍ വച്ചും പരാതിക്കാരിയെ പ്രതി ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. പരാതിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കൊല്ലും എന്നായിരുന്നു ഭീഷണി. മഡിവാള പോലീസും കേസ് ഒത്തുതീര്‍ക്കാന്‍ ആവശ്യപ്പെട്ടെന്നും യുവതി ആരോപിക്കുന്നു.

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വൈദ്യപരിശോധന നടത്തിയില്ലെന്നും യുവതി ആരോപിച്ചു. പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയതിനു പിന്നാലെ വീട് കയറി ആക്രമിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് രണ്ടുദിവസത്തിനു ശേഷവും പ്രതിയെ പിടികൂടിയില്ല. ആറ് ദിവസത്തിനു ശേഷമാണ് വൈദ്യപരിശോധന നടത്തിയത്. ഇപ്പോഴും പ്രതിയില്‍ നിന്ന് ഭീഷണിയുണ്ടെന്നും യുവതി പറയുന്നു.

 

Top