ട്രോളന്‍മാരെ ട്രോളി മല്ലിക സുകുമാരന്‍

ഇപ്പോള്‍ ആര് എന്ത് പറഞ്ഞാലും അതിന്റെ കൗണ്ടറായി ട്രോള്‍ എത്തും. സാമൂഹിക സിനിമ മേഖലയിലുള്ളവരാണ് ട്രോള്‍ ആക്രമണത്തിന് ഇരയാകുന്നത്. ഷില കണ്ണന്താനവും മല്ലിക സുകുമാരനുമൊക്കെ ട്രോള്‍ ആക്രമണത്തിന്റെ ഇരകളാണ്. ഇപ്പോഴിത ട്രോളന്മാര്‍ക്കെതിരെ മല്ലിക സുകുമാരനും രംഗത്തെത്തിയിട്ടുണ്ട്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ട്രോളന്മാര്‍ക്കെതിരെ എത്തിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളില്‍ ഭൂരിഭാഗവും വെറുപ്പും വിദ്വേഷവും ഉളവാക്കുന്നതാണെന്നാണ് മല്ലിക സുകുമാരന്റെ വാദം.

കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ തിരുവനന്തപുരത്തെ മല്ലിക സുകുമാരന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. ഈ അവസരത്തില്‍ താരത്തിന് നേരേ ട്രോള്‍ ആക്രമണം ഉണ്ടായിരുന്നു. ഇതിനെ കുറിച്ചായിരുന്നു പ്രതികരണം.

സമൂഹ മാധ്യമങ്ങളിലൂടെ വരുന്ന ട്രോളുകള്‍ കണ്ടപ്പോഴാണ്, കേരളത്തിലെ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്നു ബോധ്യപ്പെട്ടതെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. കഴിവതും ഇതിനോടൊന്നും പ്രതികരിക്കാന്‍ പോകില്ല. ഇനി ട്രോളിലൂടെ ചിലര്‍ക്ക് സന്തോഷം കിട്ടുമെങ്കില്‍ അങ്ങനെ ആകട്ടെയെന്നും മല്ലിക പറയുന്നു. പരിഹസിക്കുന്നവരോട് തനിയ്ക്ക് പറയാനുള്ളത് ഒരു കാര്യമാത്രമാണ്. ആദ്യം നിലപാടില്‍ സത്യസന്ധത വേണം.

ഒന്നുകില്‍ ശുദ്ധമായ നര്‍മമായിരിക്കണം അല്ലെങ്കില്‍ കാമ്പുള്ള വിമര്‍ശനങ്ങളായിരിക്കണം. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വരുന്ന ട്രോളുകള്‍ വെറുപ്പും വിദ്വേഷവും ഉളവാക്കുന്നതാണ്. ആദ്യം ട്രോളുകള്‍ രാജുവിന്റേ നേരെയായിരുന്നു. തന്റെ നിലപാടുകള്‍ തുറന്നു പറയുന്നതിന്റെ പേരിലായിരുന്നു ആക്രമണം. അഹങ്കാരി, താന്തോന്നി, എന്നിങ്ങനെയൊക്കെയായിരുന്നു അവനെ വിശേഷിപ്പിച്ചത്. പിന്നീട് ഈ പറഞ്ഞവര്‍ തന്നെ അതെല്ലാം മാറ്റിപ്പറഞ്ഞു. ഇപ്പോള്‍ കുറച്ചു നാളുകളായി എന്റെ നേര്‍ക്ക് തിരിഞ്ഞിരിക്കുകയാണ് എന്നും അവര്‍ പറഞ്ഞു.

Latest
Widgets Magazine