കൈയും കാലും തല്ലിയൊടിക്കാനായി തയ്യാറായിട്ടാണ് സിനിമയിലേക്ക് വന്നത്; മമ്മൂട്ടി

സിനിമയിലെത്തുമ്പോള്‍ വില്ലനൊപ്പം യെസ് ബോസ് എന്ന് ഏറാന്‍മൂളി നില്‍ക്കുന്ന അനുചരന്റെ വേഷമെങ്കിലും കിട്ടിയാല്‍ മതിയെന്നേ ഉണ്ടായിരുന്നുള്ളുവെന്ന് മമ്മൂട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

മമ്മൂട്ടിയുടെ വാക്കുകള്‍:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടക്കത്തില്‍ സിനിമയില്‍ വന്നപ്പോള്‍ വില്ലന്റെ കൂടെ യെസ് ബോസ് എന്ന റോള്‍ എങ്കിലും മതിയെന്നായിരുന്നു. അതിനപ്പുറത്തേക്കൊന്നും ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല. പിന്നെ ലഭിച്ചതെല്ലാം ഭാഗ്യമാണ്. അത് പെട്ടെന്ന് ഒരു ദിവസം ഭാഗ്യം കയറി വന്നതുമല്ല. ഇതു മനസിലാക്കി കഴിഞ്ഞപ്പോള്‍ മുതല്‍ ഇതിനുവേണ്ടി കൈയും കാലും തല്ലിയൊടിക്കാനായി തയ്യാറായിട്ടാണ് സിനിമയിലേക്ക് വന്നത്. അത്രത്തോളം ത്യാഗത്തിനു തയ്യാറായിരുന്നു. എന്നെ സിനിമയില്‍ അഭിനയിപ്പിച്ചില്ലെങ്കില്‍ സിനിമയ്ക്ക് തീപിടിക്കും, അത്രത്തോളം സിനിമ ഇഷ്ടമായിരുന്നു.

അന്ന് സിനിമയെപ്പറ്റി അറിയുന്നതും കേള്‍ക്കുന്നതിനും പഠിക്കുന്നതിനും ഒരു തുണ്ടുകടലാസ് കിട്ടിയാലും വായിക്കുമായിരുന്നു. മലയാളത്തിലും ഇംഗ്ലിഷീലുമുള്ള സിനിമയെക്കുറിച്ചുള്ള പ്രസിദ്ധീകരണങ്ങള്‍ എല്ലാം വായിച്ചിരുന്നു. പ്രാധാന്യമില്ലാത്ത റോളുകളില്‍ അഭിനയിച്ചിരിക്കുന്ന നടന്മാരെയും ഒട്ടും ഓടാത്ത സിനിമകളെയും ആരും കേട്ടിട്ടില്ലാത്ത സിനിമാപാട്ടുകളുമൊക്കെ എനിക്കറിയാമായിരുന്നു. 24 മണിക്കൂറും സിനിമ ഭക്ഷിച്ചുകൊണ്ടിരുന്ന ആളാണ് ഞാന്‍. സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ വേറെ എന്തെങ്കിലും ആയി തലതെറിച്ചു പോയേനെ. മമ്മൂട്ടി പറഞ്ഞു.

ഇതെല്ലാം സിനിമയില്‍ വരുന്നതിനു മുമ്പുള്ള കാര്യമാണ്. 8-9 വയസുള്ളപ്പോള്‍ തന്നെ സിനിമയില്‍ വരാന്‍ ആഗ്രഹിച്ചു. ഒരു തരം ഭ്രമവും ഭ്രാന്തുമൊക്കെ ആയിരുന്നു സിനിമ. ഒരു സുപ്രഭാതത്തില്‍ വഴിയെ പോയ എന്നെ പിടിച്ച് സിനിമയില്‍ അഭിനയിപ്പിച്ച് സൂപ്പര്‍ സ്റ്റാറോ നടനോ ആക്കിയതല്ല. വലിയ നടനാകാന്‍ ആഗ്രഹിച്ചില്ലെങ്കില്‍ പോലും ഒരു നടനാകാന്‍ ആഗ്രഹിച്ചു. ഇപ്പോഴും എന്റെ ആഗ്രഹം സഫലീകരിച്ചിട്ടില്ല. കാരണം ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുകയല്ലേ. നടനായാല്‍ അപ്പോള്‍ അഭിനയം നിര്‍ത്തണ്ടേ, അഭിനയിച്ചുകൊണ്ടേ ഇരിക്കുകയാണ്.

Top