മമ്മൂട്ടി സ്‌നേഹത്തോടെ വിളിച്ചു; ജഗതി ശ്രീകുമാര്‍ ഷൂട്ടിങ് ലൊക്കേഷനിലെത്തി

JAGAHTHI_MAMMOOTYതിരുവനന്തപുരം: ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാര്‍ മമ്മൂട്ടി നായകനാകുന്ന ഉട്ട്യോപയിലെ രാജാവ് എന്ന സിനിമയുടെ ലൊക്കേഷനിലെത്തി. മമ്മൂട്ടിയുടെ ക്ഷണപ്രകാരമാണ് ജഗതി തിരുവനന്തപുരത്തെ സെറ്റിലെത്തിയത്. ജഗതിയെത്തിയതോടെ സെറ്റില്‍ ആവേശം വാനോളമുയര്‍ന്നു. സംവിധായകനടുത്തുള്ള കസേരയില്‍ ജഗതി ഇരുന്നു. സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്ക് ഇടതടവില്ലാതെ ഓടിയിരുന്ന ഒരു കാലമുണ്ടായിരുന്നു ഈ നടന്. അപകടത്തിന് ശേഷം ഏറെകാലമായി വിശ്രമ ജീവിതം നയിക്കുന്ന ജഗതി വീണ്ടും പഴയ താരപൊലിമയോടെ തിരിച്ചുവരുമെന്നാണ് എല്ലാവരുടെ പ്രതീക്ഷ.

സൂപ്പര്‍താരത്തിന്റെ സ്‌നേഹത്തോടെയുള്ള ക്ഷണമാണ് ജഗതിയെ സെറ്റില്‍ എത്തിച്ചത്. പഴയ സഹപ്രവവര്‍ത്തകര്‍ക്കൊപ്പം ഏറെ നേരെ ചെലവഴിച്ചശേഷമാണ് ജഗതി ശ്രീകുമാര്‍ വീട്ടിലേക്ക് മടങ്ങിയത്. യാത്രയാക്കിയ എല്ലാവരും പങ്ക് വച്ചത് ഒരേയൊരു പ്രതീക്ഷ പഴയ ജഗതിയായി സെറ്റുകളിലേക്കും മലയാളികളുടെ മനസ്സിലേക്കമുള്ള മടക്കം അധികംവൈകില്ല. ഉടന്‍ അഭിനയരംഗത്തേക്ക് ജഗതി മടങ്ങിയെത്തുമെന്ന് മമ്മൂട്ടി പറഞ്ഞു. കഴിഞ്ഞ ദിവസം മമ്മൂട്ടി ജഗതിയുടെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. ജഗതിക്കൊപ്പമുള്ള സെല്‍ഫി ഫെയ്‌സ്ബുക്കില്‍ പോസ്റ്റി ജഗതിക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും അഭ്യര്‍ത്ഥിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top