കൊച്ചി: കൊച്ചി: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നടന്‍ മമ്മൂട്ടിക്കും മകന്‍ ദുല്‍ഖര്‍ സല്‍മാനും വോട്ട് ചെയ്യാനാകില്ല.വോട്ടര്‍ പട്ടികയില്‍ മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും പേര്‍ വെട്ടി. എത്ര തിരക്കുണ്ടായാലും എവിടെയായിരുന്നാലും മമ്മൂട്ടി വോട്ട് മുടക്കാറില്ല. എന്നാല്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ഇത്തവണ മമ്മൂട്ടിക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. എറണാകുളം പനമ്പിള്ളി നഗര്‍ ഡിവിഷനിലാണു മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും വോട്ടുള്ളത്. കഴിഞ്ഞ തവണയും മമ്മൂട്ടിയുടെ വോട്ടുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടായിരുന്നു.പനമ്പിള്ളി നഗറിലെ എയ്റ്റ് ക്രോസ് റോഡിലാണ് മമ്മൂട്ടി താമസിക്കുന്നത്.
എന്നാല്‍, വോട്ടര്‍പട്ടികയിലെ വിലാസം നേരത്തെ താമസിച്ചിരുന്ന ഗാന്ധി നഗറിലെ സ്‌കൈലന്‍ വില്ലയിലേതാണത്രേ. രാഷ്ട്രീയവുമായി ഏറെ അടുത്തു നില്‍ക്കുന്ന താരമായതു കൊണ്ട് മമ്മൂട്ടിക്ക് വോട്ട് ഇല്ലാതെ പോയത് ചര്‍ച്ചാ വിഷയവുമായി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്നു വോട്ടെടുപ്പ്.
രണ്ടാംഘട്ടത്തില്‍ ആകെ 1 കോടി 39 ലക്ഷം വോട്ടര്‍മാരുണ്ട്. ഇതില്‍ 86 ലക്ഷം പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ 12,651 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 44,388 സ്ഥാനാര്‍ത്ഥികള്‍ രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നു. രണ്ടാംഘട്ടം നടക്കുന്ന മിക്ക ജില്ലകളിലും രാവിലെ കനത്ത മഴയാണ്. വോട്ടെണ്ണല്‍ ശനിയാഴ്ചയാണ്.