മമ്മൂട്ടിയും ദുല്‍ഖറും ചെരുപ്പ്‌ തപ്പുന്ന വീഡിയോ വൈറലാക്കി സോഷ്യല്‍ മീഡിയ; പള്ളിക്ക് പുറത്ത് ജാഡകളില്ലാതെ താരരാജാക്കന്മാര്‍

താരങ്ങളെ അടുത്ത് കാണുന്നത് ആരാധകര്‍ക്ക് ഉന്‍മാദം നല്‍കുന്ന കാര്യമാണ്. അപ്പോള്‍ രണ്ട് താര രാജാക്കന്മാര്‍ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടാലോ. വളരെ സാധാരണക്കാരായി ഇടപെടുകകൂടി ചെയ്താലോ. അത്തരത്തില്‍ ജാഡകളിലില്ലാതെ രണ്ട് താരങ്ങള്‍ പള്ളിക്ക് പുറത്ത് ചെരുപ്പ് തപ്പുന്ന കാഴ്ച്ചയാണ് സോഷ്മീഡിയയില്‍ ആരാധകര്‍ ആവേഷത്തോടെ ഷയര്‍ ചെയ്യുന്നത്. മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും ചെരുപ്പ് തപ്പലാണ് ഇത്തരത്തില്‍ വൈറലായിരിക്കുന്നത്. വിശ്വാസികളായ ഇരുവരും എന്തു തിരക്കുണ്ടെങ്കിലും ജുമാ നമസ്‌കാരം മുടക്കാറില്ല.

കഴിഞ്ഞദിവസം പള്ളിയില്‍ ജുമാ നമസ്‌കാരത്തിന് ഇരുവരും എത്തിയിരുന്നു. കൂടെ നമസ്‌കാരത്തില്‍ പങ്കെടുത്ത പലരും താരരാജാക്കന്മാര്‍ തങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുവെന്ന് അറിഞ്ഞത് നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ്. ഒരു ജാഡയും കാട്ടാതെ ഇരുവരും മറ്റുള്ളവര്‍ക്കൊപ്പം അവരിലൊരാളായി നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുറത്ത് ഊരിയിട്ടിരിക്കുന്ന ചെരിപ്പുകള്‍ക്കിടയില്‍ നിന്ന് അവരുടെ ചെരിപ്പുകള്‍ കണ്ടുപിടിച്ചു. പിന്നെ ആള്‍ക്കൂട്ടത്തിന് ഇടയിലൂടെ തന്നെ പുറത്തേക്ക്. പുറത്തുകിടക്കുന്ന കാറില്‍ കയറി ഇരുവരും യാത്രയാകുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തവന്നത്.

അനുയായികളോ അകമ്പടിക്കാരോ ഇല്ലാതെ നാട്ടുകാര്‍ക്കിടയിലൂടെ സ്വതന്ത്രമായി നടക്കുന്ന ഈ മമ്മുട്ടിയേയാണോ ജാഡക്കാരനെന്ന് വിളിക്കുന്നതെന്ന ചോദ്യമാണ് ഇതോടെ ഈ വീഡിയോ കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നത്. സംഭവം അതോടെ വൈറലായി മാറുകയും ചെയ്തു.

Top