സ്വന്തം ലേഖകൻ
കൊച്ചി: നികുതി വെട്ടിച്ച് ഏഴു ലക്ഷത്തോളം വിലവരുന്ന ടെലിവിഷൻ കടത്താനുള്ള ശ്രമത്തിനിടെ സൂപ്പർ താരം മമ്മൂട്ടി എൻഫോഴ്‌സ്‌മെന്റിന്റെ പിടിയിൽ കുടുങ്ങി രണ്ടു മണിക്കൂറോളം വിമാനത്താവളത്തിൽ കുടുങ്ങിയ മമ്മൂട്ടി അരലക്ഷം രൂപ പിഴ ഒടുക്കിയ ശേഷമാണ് പുറത്തിറങ്ങിയത്.വെള്ളിയാഴ്ച ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലായിരുന്നു നാടകീയ സംഭവങ്ങൾ. ദുബായിൽ നിന്നു മമ്മൂട്ടിയും ഭാര്യയും എമിറേറ്റ്‌സ് വിമാനത്തിലാണ് വന്നിറങ്ങിയത്. തുടർന്നു വിമാനത്താവളത്തിൽ നിന്നു പുറത്തേയ്ക്കു ഇറങ്ങിയെത്തിയ മമ്മൂട്ടിയെയും, ഭാര്യയെയും കസ്റ്റംസ് ഉദ്യോഗസ്ഥർ തടയുകയായിരുന്നു. എഴു ലക്ഷത്തോളം രൂപ വില വരുന്ന ഇഎംടിവി മമ്മൂട്ടിയുടെ ലഗേജിനുള്ളിൽ കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇരുവരെയും തടഞ്ഞു വച്ചതും പരിശോധന നടത്തിയത്.
മൂന്നര ലക്ഷം രൂപ മാത്രം വിലവരുന്ന പഴയ മോഡൽ ടിവിയാണെന്നു തെറ്റിധരിപ്പി്ചാണ് മമ്മൂട്ടിയും കുടുംബവും ടിവി പുറത്തേയ്ക്കു കൊണ്ടുവരാൻ ശ്രമിച്ചത്. ഈ ടിവിയ്ക്കു പതിനായിരം രൂപ മാത്രമാണ് കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ അടച്ചിരുന്നത്. സ്‌കാനിങ്ങിൽ പുതിയ ടിവിയാണെന്നും, ടിവിയ്ക്കു ഏഴു ലക്ഷത്തോളം രൂപ വിലയുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്നു മമ്മൂട്ടി അരലക്ഷം രൂപ പിഴയടയ്ക്കണമെന്നു കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് നിർദേശിക്കുകയായിരുന്നു. എന്നാൽ, കയ്യിൽ പണമില്ലാത്തതിനെ തുടർന്നു മമ്മൂട്ടി രണ്ടു മണിക്കൂറോളം എൻഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിൽ കഴിയുകയും ചെയ്തു. തുടർന്നു മമ്മൂട്ടിയുടെ സുഹൃത്ത് പണം അടച്ചതോടെയാണ് മമ്മൂട്ടിയ്ക്കും ഭാര്യയ്ക്കും എൻഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിൽ നിന്നു പുറത്തിറങ്ങാനായത് എന്നും വാർത്ത പ്രചരിച്ചിരുന്നു .
ഇങ്ങനെയാണ് വാർത്തകൾ പ്രചരിച്ചത് .എന്നാൽ ഇത് ഫേക്ക് വാർതത്തയാണെന്നും മമ്മൂട്ടി സിംഗപ്പൂരിലാണെന്നും തെളിവുമായി മമ്മൂട്ടിയുടെ ആളുകൾ രംഗത്ത് !..ഡ്യൂട്ടിയടക്കാതെ ടിവി കടത്താന്‍ ശ്രമിച്ച മമ്മൂട്ടിയെ പിടികൂടി എന്ന സോഷ്യല്‍മീഡിയ വ്യാജപ്രചരണം പൊളിച്ചടുക്കി മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ മാനേജര്‍ അബ്ദുള്‍ മനാഫ് ആൺ രംഗത്ത് എത്തിയിരിക്കുന്നത് കഴിഞ്ഞ ഒരാഴ്ചയായി മമ്മൂട്ടി സിംഗപ്പൂരിലാണെന്നും പിന്നെ എങ്ങനെയാണ് ഇന്നലെ വൈകീട്ട് മമ്മുക്ക കൊച്ചി എയര്‍പ്പോര്‍ട്ടില്‍ എത്തുന്നതെന്ന് മനാഫ് ചോദിക്കുന്നു.
മനാഫ് പറയുന്നത് ഇങ്ങനെ: ‘കഴിഞ്ഞ ഒരാഴ്ച്ചയായി മമ്മുക്ക സിംഗപ്പൂരിലാണ്. ഇന്ന് വൈകീട്ടത്തെ ഫ്‌ലൈറ്റില്‍ അവിടെ നിന്ന് കയറുന്നേയുള്ളൂ… .പിന്നെ എങ്ങനെയാ ദാസപ്പാ ഇന്നലെ വൈകീട്ട് മമ്മുക്ക കൊച്ചി എയര്‍പ്പോര്‍ട്ടില്‍ എത്തുന്നേ.. ഫേക്ക് വാര്‍ത്തകള്‍ ഉണ്ടാക്കുമ്പോ ടൈമിംഗ് കൂടി ഒന്ന് ശ്രദ്ധിക്കണമെന്ന് ചെറിയ ഒരു അപേക്ഷ.’ സിംഗപ്പൂരില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും മനാഫ് ഫേസ്ബുക്കിലൂടെ പങ്കുവച്ചു.രാവിലെ മുതലാണ് വ്യാജവാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുതുടങ്ങിയത്. സത്യാവസ്ഥ അറിയാതെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത ഏറ്റുപിടിച്ചിരുന്നു.