ബസില്‍ യാത്ര ചെയത പതിനാറുകാരിയെ അന്‍പത്തിരണ്ടുകാരന്‍ കയറിപ്പിടിച്ചു.യാത്രക്കാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു

കോട്ടയം:സ്വകാര്യ ബസില്‍ യാത്ര ചെയ്ത പതിനാറുകാരിയെ അന്‍പത്തിരണ്ടുകാരന്‍ കയറിപ്പിടിച്ചു.ഉടനെ പെണ്‍കുട്ടി പ്രതികരിച്ചു.ഇതുകണ്ട ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ അന്‍പത്തിരണ്ടുകാരനെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു.ഇന്നലെ രാവിലെ കൊല്ലാട്ട് നിന്ന് കോട്ടയത്തിനു വന്ന സ്വകാര്യ ബസിലാണ് സംഭവം. ബസ് തിരുനക്കര സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കൊല്ലാട് ബോട്ട്‌ജെട്ടി സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് വെസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പതിനൊന്നരയോടെ ബസ് സറ്റാന്‍ഡില്‍ എത്തിയപ്പോഴാണ് പിടികൂടിയത്.

കൊല്ലാട് ബോട്ട്‌ജെട്ടി കവലയില്‍ നിന്നാണ് പിടിയിലായ യാത്രക്കാരന്‍ കയറിയത്. പെണ്‍കുട്ടിയും അമ്മയും കൊല്ലാട് പുളിമൂട് കവലയില്‍ നിന്ന് കയറി. പെണ്‍കുട്ടിയുടെ പിന്നിലെ സീറ്റിലിരുന്ന യാത്രക്കാരന്‍ ആദ്യം പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ചുവലിച്ചു. പിന്നീട് ശരീര ഭാഗങ്ങളില്‍ തോണ്ടിയെന്നാണ് പരാതി. ബസില്‍ വച്ച് പെണ്‍കുട്ടി പ്രതികരിച്ചതോടെയാണ് മറ്റു യാത്രക്കാര്‍ വിവരം അറിഞ്ഞത്. ബസ് തിരുനക്കര സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ എയ്ഡ് പോസ്റ്റിലെത്തി മറ്റു യാത്രക്കാരാണ് പരാതി പറഞ്ഞത്. ഉടനെ പോലീസ് എത്തി യാത്രക്കാരനെ കൂട്ടികൊണ്ടു എയ്ഡ് പോസ്റ്റില്‍ കൊണ്ടുവന്നു. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച ശേഷം വെസ്റ്റ് സ്റ്റേഷനിലേക്ക് കൈമാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top