ശബരിമലയില്‍ കുഞ്ഞിന്‍റെ ചോറൂണിനെത്തിയ യുവാവിന് ഏല്‍ക്കേണ്ടി വന്നത് ക്രൂര മര്‍ദ്ദനം. കുഞ്ഞിന്‍റെ ചോറൂണിനു വന്നതാണ്..എന്തിനാണ് തല്ലിയതെന്ന് അറിയില്ല.

കൊച്ചി:എന്തിനാണ് തല്ലിയതെന്ന് അറിയില്ല, കുഞ്ഞിന്‍റെ ചോറൂണിനു വന്നതാണ്”. ശബരിമലയില്‍ കുഞ്ഞിന്‍റെ ചോറൂണിനെത്തിയ യുവാവിന് ഏല്‍ക്കേണ്ടി വന്നത് ക്രൂര മര്‍ദ്ദനം.ശബരിമലയില്‍ ചോറൂണിനെത്തിയ തൃശൂര്‍ സ്വദേശി മൃദുലിനാണ് സംഘപരിവാറില്‍ നിന്നും ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. ശബരിമലയില്‍ അയ്യപ്പ ഭക്തനായ യുവാവിന് നേരെ സംഘപരിവാര്‍ ആക്രമണം അ‍ഴിച്ചു വിടുകയായിരുന്നു.

കൂട്ടത്തോടെയെത്തി ആക്രമിക്കുകയായിരുന്നെന്ന് യുവാവ് പറഞ്ഞു. നേരത്തെ സംഘപരിവാര്‍ ആക്രമികള്‍ കൊല്ലാനായി ആക്രമിച്ച 52 വയസ്സുകാരിയായ ലളിതയുടെ ബന്ധുവാണ് മൃദുല്‍. ചോറൂണിനായി കുടുംബത്തോടെ എത്തിയതായിരുന്നു ഇവര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ശബരിമലയിലെത്തുന്ന സ്ത്രീകളെയെല്ലാം തടയുന്നത് പ്രകോപനം സൃഷ്ടിച്ച് നാട്ടില്‍ കലാപമുണ്ടാക്കാനും വിശ്വാസത്തിന്‍റെ പേരില്‍ സ്ത്രീകളെ കൈയ്യേറ്റം ചെയ്യുന്ന സംഘമായി ആര്‍എസ്എസ് മാറിഎന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു .ശബരിമല ദര്‍ശനത്തിനെത്തിയ 52 വയസ്സുകഴിഞ്ഞ സ്‌ത്രീകളെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സന്നിധാനത്തുവെച്ച്‌ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തു .ഇത് നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

സുപ്രീംകോടതി വിധി വരുന്നതിന്‌ മുമ്പുവരെ 50 വയസ്സ്‌ കഴിഞ്ഞ സ്‌ത്രീകള്‍ക്ക്‌ യഥേഷ്ടം ശബരിമലയില്‍ പോകാന്‍ കഴിയുമായിരുന്നു. എന്നാലിപ്പോള്‍ സ്‌ത്രീകളാരും ശബരിമലയില്‍ വരേണ്ടെന്ന നിലപാടാണ്‌ സ്വീകരിയ്‌ക്കുന്നത്‌.വിശ്വാസത്തിന്റെ പേരില്‍ ഏത്‌ സ്‌ത്രീകളേയും തടയുവാനും കടന്നുപിടിച്ചാക്രമിക്കാനും തയ്യാറാകുന്ന നിലയിലേക്കാണ്‌ ആര്‍.എസ്‌.എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്‌. ഇത്‌ ശരിയാണോയെന്ന്‌ സ്‌ത്രീ സമൂഹവും, വിശ്വാസ സമൂഹവും, ജനാധിപത്യ വിശ്വാസികളും ചിന്തിയ്‌ക്കണം.

കുട്ടിക്ക്‌ ചോറ്‌ കൊടുക്കുന്നതിന്‌ വേണ്ടിയാണ്‌ തൃശ്ശൂര്‍ സ്വദേശികളായ കുടുംബം ശബരിമലയിലെത്തിയത്‌. ഈ കുടുംബത്തെയാണ്‌ തടഞ്ഞുവെയ്‌ക്കുകയും ഭീകരമായി മര്‍ദ്ദിക്കുകയും ചെയ്‌തത്‌.പ്രകോപനം സൃഷ്ടിച്ച്‌ കലാപം സംഘടിപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ്‌ ആത്മസംയമനത്തോടെ നേരിടാന്‍ പോലീസിനും സര്‍ക്കാരിനും കഴിഞ്ഞുവെന്നത്‌ അഭിനന്ദനാര്‍ഹമായ കാര്യമാണ്‌.തുടര്‍ന്നും ഇത്തരം ശ്രമങ്ങളുണ്ടാകുമെന്ന്‌ മനസ്സിലാക്കി ഇടപെടാനും ജാഗ്രത പാലിക്കാനും കേരളത്തിലെ മതനിരപേക്ഷ സമൂഹമാകെ തയ്യാറാകണമെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

Top