അയല്‍വാസിയുടെ നായ അമ്മയെ കടിച്ചു; വീട്ടില്‍ കയറി മകനും സുഹൃത്തും തല്ലിക്കൊന്നു

കൊല്ലം: മയ്യനാട് അമ്മയെ കടിച്ച നായയെ അയല്‍വാസിടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് മകന്‍ തല്ലിക്കൊന്നു. സുഹൃത്തിനെയും കൃത്യത്തിന് ഒപ്പം കൂട്ടി. നായയുടെ ഉടമസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരവിപുരം പൊലീസ് കേസെടുത്തു.

മയ്യനാട് സ്വദേശി രാമചന്ദ്രന്റെ വീട്ടിലെ വളര്‍ത്തുപട്ടിയെയാണ് അയല്‍വാസികളായ യുവാക്കള്‍ അടിച്ചു കൊന്നത്. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെയാണ് ഇവര്‍ രാമചന്ദ്രന്റെ വീട്ടില്‍ അതിക്രമിച്ച് കയറി നായയെ തല്ലിക്കൊന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തില്‍ രാമചന്ദ്രന്‍ യുവാക്കള്‍ക്കെതിരെ ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ കസ്റ്റടിയിലെടുക്കുമെന്ന് ഇരവിപുരം പൊലീസ് അറിയിച്ചു.

Top