പൂനെ: ജീന്‍സും റ്റീഷര്‍ട്ടും ധരിച്ചതിന് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ജീന്‍സും റ്റീഷര്‍ട്ടും പോലുള്ള വേഷങ്ങള്‍ ധരിക്കരുതെന്ന് യുവതിക്ക് ഭര്‍ത്താവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് മറികടന്നതിനാണ് ഭാര്യയെ രഞ്‌ജിത് നിഷാദ്(24) എന്ന യുവാവ് കൊലപ്പെടുത്തിയത്. ഇയാള്‍ ഒളിവിലാണ്.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പൂജ ജീന്‍സും ടീ-ഷര്‍ട്ടും ധരിച്ചതിനെച്ചൊല്ലി രഞ്ജിത്തുമായി രൂക്ഷമായ വാക്കേറ്റം നടന്നിരുന്നു. ഇതേത്തുടര്‍ന്ന് രോഷാകുലനായ രഞ്ജിത് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പിന്നീടു വീടു പൂട്ടി ഇയാള്‍ സ്ഥലം വിടുകയും ചെയ്തു.
വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ അയല്‍വാസികളാണ് വീടിനുള്ളില്‍ പൂജ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇവര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. സ്വാര്‍ഗേറ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്