ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ദേശീയ പതാകയെ അപമാനിക്കാമെന്നോ? പരാതി നല്‍കിയ യുവാവിന് ഭീഷണിയെത്തി. മോദിക്കെതിരെ പരാതി നല്‍കിയ തന്നെ കൊലപ്പെടുത്തുമെന്ന ഭീഷണിയുണ്ടെന്നാണ് പരാതിക്കാരന്‍ കോടതിയോട് പറഞ്ഞത്.
പരാതിക്കാരനായ ആശിഷ് ശര്‍മ്മയാണ് ദില്ലിയിലെ മെട്രോപോളിറ്റന്‍ കോടതിയില്‍ തന്നെ കൊലപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി പറഞ്ഞത്. ഈ മാസം 12 ന് തന്നെ ഡെല്‍ഹി പൊലീസ് യാതൊരു കുറ്റവും ആരോപിക്കാതെ അനധികൃതമായി അറസ്റ്റ് ചെയ്്തു. നാല് ദിവസം കഴിഞ്ഞാണ് തന്നെ പുറത്തു വിട്ടതെന്നും ആശിഷ് ശര്‍മ്മ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് സ്നിഗ്ദ സര്‍വാരിയയോട് പറഞ്ഞു.
ഞാന്‍ ചിലപ്പോള്‍ കൊല്ലപ്പെട്ടേക്കാം,ആക്രമിക്കപ്പെട്ടേക്കാം, ഈ ലോകത്തില്‍ നിന്നു തന്നെ ഇല്ലായ്മ ചെയ്യപ്പെട്ടേക്കാം. ഞാനീ പറയുന്നത് കോടതിയില്‍ രേഖപ്പെടുത്തണം. ഈ കേസ് ഞാന്‍ നല്‍കിയതിന് എത്ര മാത്രം ദുരിതം അനുഭവിച്ചെന്നറിയാന്‍ വേണ്ടിയാണത്. ആശിഷ് ശര്‍മ്മ കഴിഞ്ഞ വര്‍ഷം ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയ പതാകയെ അപമാനിച്ചെന്നാണ് ആശിഷ് ശര്‍മ്മയുടെ പരാതി.