തിരുവനന്തപുരം: രാജി വച്ച മന്ത്രി എകെ ശശീന്ദ്രന് എതിരെ ചാനല്‍ ലേഖിക നല്‍കിയ പരാതിയില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാകുന്നു. എന്നാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ശശീന്ദ്രനെതിരെ കുരുക്ക് മുറുകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ അന്തിമ വാദം 24നു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി പരിഗണിക്കും.
ഇന്നലെ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാന്‍ ഹര്‍ജിക്കാരിയായ ചാനല്‍ ലേഖികയോടു നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. മൂന്നു സാക്ഷികളാണു പരാതിയില്‍ മൊഴി നല്‍കിയിരുന്നത്. മന്ത്രി ചാനല്‍ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ഇവര്‍ മൊഴി നല്‍കിയിയത്. അഭിമുഖത്തിനെത്തിയ ചാനല്‍ പ്രവര്‍ത്തകയോട് മുന്‍ മന്ത്രി അപമര്യാദയായി പെരുമാറി എന്നാണു ഹര്‍ജിയിലെ ആരോപണം.
ചാനല്‍ പ്രവര്‍ത്തകയോടു ശശീന്ദ്രന്‍ നിരന്തരമായി ഫോണിലൂടെ അശ്ശീല സംഭാഷണം നടത്തുമായിരുന്നുവെന്നും പറഞ്ഞു വിലക്കിയിട്ടും വീണ്ടും ആവര്‍ത്തിച്ചെന്നും തന്നോടു ലേഖിക പറഞ്ഞതായാണു മൊഴി. ഈ വിഷയത്തില്‍ ഹണിട്രാപ്പ് ആരോപിച്ച് മംഗളം സിഇഒ അജിത് കുമാറിനേയും ജയചന്ദ്രനേയും രണ്ടാഴ്ചയില്‍ അധികം ജയിലില്‍ അടച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഹണി ട്രാപ്പി കേസിലെ പ്രതിയായ ജയചന്ദ്രന്‍ നേരിട്ടെത്തിയും കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
20നു സാക്ഷി വിസ്താരം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. അഭിമുഖത്തിനെത്തിയ തന്നോട് മുന്‍ മന്ത്രി അപമര്യാദയായി പെരുമാറി എന്നാണു ചാനല്‍ പ്രവര്‍ത്തക നല്‍കിയ ഹര്‍ജിയിലെ ആരോപണം. മൊഴികള്‍ക്കൊപ്പം സാഹചര്യ തെളിവും ശബ്ദ റിക്കോര്‍ഡുമെല്ലാം പരിഗണിച്ച് കേസെടുക്കാന്‍ കോടതി തയ്യാറാകുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ ശശീന്ദ്രന് വലിയ തരിച്ചടിയാകും ഉണ്ടാവുക. ഹണി ട്രാപ്പില്‍ തന്നെ കുടിക്കയെന്ന് ആരോപിച്ച് കടുത്ത നിലപാട് ശശീന്ദ്രന്‍ എടുത്തു. ഇതോടെയാണ് മംഗളത്തിനെതിരെ പൊലീസ് എടുത്തതും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയതും.
ഫോണ്‍ വിളി വിവാദത്തില്‍ മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ മറ്റൊരു സാക്ഷി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. കേസ് ശശീന്ദ്രന് ഊരാക്കുടുക്കാവുകയാണ്. മൊഴി പരിഗണിച്ച് കേസെടുക്കാന്‍ പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചാല്‍ മുന്മന്ത്രിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. ഇതിലേക്ക് കാര്യങ്ങളെത്തിക്കാനാണ് മംഗളത്തിന്റേയും നീക്കം. കേസില്‍ ആദ്യ സാക്ഷി മൊഴിയും നിര്‍ണ്ണായകമാണ്. സംഭവ ദിവസം താനും പരാതിക്കാരിയായ ലേഖികയും ഒരുമിച്ചാണു മന്ത്രിയുടെ അടുത്തു പോയത്, അവിടെ ശശീന്ദ്രന്‍ അപമാനിക്കാന്‍ ശ്രമിച്ചതായി ലേഖിക തന്നോടു പറഞ്ഞു എന്നാണു സാക്ഷി മൊഴി നല്‍കിയതെന്ന് പ്രമുഖ ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു
തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശശീന്ദ്രന്‍ ശ്രമിച്ചെന്നാണ് മാധ്യമ പ്രവര്‍ത്തകയുടെ ആരാപണം. അതുകൊണ്ട് തന്നെ കോടതി നിലപാട് എതിരായാല്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസിന് കേസെടുക്കേണ്ടിയും വരും. അതിനിടെ നടന്നത് സ്റ്റിംങ് ഓപ്പറേഷനെന്ന് മംഗളം തന്നെ സമ്മതിച്ചതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്നാണ് ശശീന്ദ്രന്‍ പറയുന്നത്. എന്നാല്‍ കേസെടുക്കാന്‍ വേണ്ട വശമെല്ലാം യുവതിയുടെ പരാതിയിലുണ്ട്. മംഗളം ചാനല്‍ സംപ്രേഷണം ചെയ്ത ശബ്ദം പീഡനം ആരോപിക്കുന്ന ദിവസത്തിനേ ശേഷം സംഭവിച്ചതാണ്. അതുകൊണ്ട് തന്നെ യുവതി പരാതിയില്‍ ഉറച്ചു നിന്നാല്‍ ശശീന്ദ്രന് ജയിലില്‍ പോകേണ്ട സാഹചര്യവും ഉണ്ടാകും. യുവതിയുടെ ഫോണ്‍ റിക്കോര്‍ഡും രേഖകളുടെ പരിശോധനയും നിര്‍ണ്ണായകമാകും. കോടതിയില്‍ അതീവ ഗുരുതരമായ ആരോപണമാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. അജിത് കുമാറിനും മറ്റുള്ളവര്‍ക്കും ജാമ്യം കിട്ടയതോടെയാണ് കേസിന് വീണ്ടും പുതു ജീവന്‍ വയ്ക്കുന്നത്. ശശീന്ദ്രനെതിരെ നിയമപരമായി മുന്നോട്ട് പോകാന്‍ തന്നെയാണ് മംഗളത്തിന്റേയും തീരുമാനം.
യുവതിയുടെ പരാതിയുടെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ:
നവംബര്‍ 11നാണ് താന്‍ ആദ്യമായി ശശീന്ദ്രനെ കാണുന്നത്. പിന്നീട് സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്ക് വേണ്ടി മന്ത്രിയെ വിളിച്ചു. അന്ന് രാവിലെ വരാന്‍ ആവശ്യപ്പെട്ടുവെങ്കിലും തനിക്ക് പോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മന്ത്രി നിരന്തരം വിളിച്ചു. ഒടുവില്‍ വൈകിട്ട് മന്ത്രിമന്ദിരത്തില്‍ ചെല്ലാന്‍ പറഞ്ഞു. അതിനെ തുടര്‍ന്ന് ചാനല്‍ ജീവനക്കാര്‍ക്കൊപ്പം അവിടെ എത്തി. തന്നോട് ഒറ്റയ്ക്ക് മുകളിലേക്ക് ചെല്ലാന്‍ പറഞ്ഞു. അവിടെ ചെന്നപ്പോള്‍ കസേരയില്‍ ഇരുന്ന് കാലുകള്‍ ടിപോയില്‍ കയറ്റി വച്ചിരിക്കുകയായിരുന്നു മന്ത്രി. തന്നോട് അഭിമുഖമായി ഇരിക്കാന്‍ പറഞ്ഞു.
കുറേ നേരെ എന്റെ മുഖത്ത് നോക്കി ഇരിക്കുകയും നീ സുന്ദരിയാണെന്നും എത്രവയസ്സുണ്ടെന്ന് ചോദിക്കുകയും ചെയ്തു. 29 വയസ്സുണ്ടെന്ന് മറുപടിയും നല്‍കി. ഇനി വരുന്ന ദിവസങ്ങളില്‍ വിദേശയാത്ര ചെയ്യേണ്ടി വരും. ശ്രീലങ്കയിലെ സ്ത്രീകളുടെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യാന്‍ വരുന്നോ എന്നും ചോദിച്ചു. ഞാന്‍ വന്നത് കേരളത്തിലെ ബസ് യാത്ര ചെയ്യുന്ന യുവതികള്‍ ടോയിലറ്റ് പ്രശ്‌നം അഭിമുഖീകരിക്കുന്നതിനെക്കുറിച്ചു ഫീച്ചര്‍ ചെയ്യാനാണെന്ന് പറഞ്ഞു. അതൊക്കെ അവിടെ നില്‍ക്കട്ടേയെന്നായിരുന്നു മറുപടി. എന്റെ കുടുംബം പുറത്തുപോയിരിക്കുകയാണ്. സുന്ദരിക്കുട്ടി ചോദിക്കുന്നത് എന്തും ഞാന്‍ ചെയ്തു തരും. എന്നിട്ട് അദ്ദേഹം എന്റെ അടുത്ത് വരികയും എന്റെ തോളില്‍ കൈവച്ച് ഇനി പറയൂ എന്നും പറഞ്ഞു. ഞാന്‍ പരിഭ്രമിച്ച് ഞാന്‍ പോക്കോട്ടെ എന്ന് ചോദിച്ചു. നിന്റെ ജീവിതമാകെ മാറി മറിയാന്‍ പോകുകയാണെന്നും നിനക്ക് നല്ല സമയം വരികയാണെന്നുമായിരുന്നു അപ്പോള്‍ മന്ത്രിയുടെ മറുപടി.
സര്‍ക്കാര്‍ ഉദ്യോഗം തരപ്പെടുത്തി തരാമെന്നും പേഴ്‌സണല്‍ റൂമിലേക്ക് ഇരിക്കാനും പറഞ്ഞു. ഒന്ന് കെട്ടിപിടിച്ച് ചുംബിച്ചോട്ടെ എന്നും ചോദിച്ചു. പ്രതി മുണ്ടഴിച്ച് ജനനേന്ദ്രിയം കാണിച്ചു. ഇറങ്ങി ഓടി സഹപ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിശദീകരിച്ചു. പരിഭ്രമിച്ച തന്നെ പിന്നീട് വിളിച്ച് കാണിച്ചത് ശരിയല്ലെന്നും ചാനലിലെ ജോലി നഷ്ടമാക്കുമെന്നും ഭീഷണിപ്പെടുത്തി. ഈ വിവരം താന്‍ ചാനല്‍ മേധാവിയെ അറിയിച്ചു. വനിതാ കമ്മീഷന് പരാതി നല്‍കണമെന്നും പറഞ്ഞു. എന്നാല്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയാല്‍ പേരും മറ്റും പത്രത്തില്‍ അടിച്ചു വരുമെന്നും ഇനിയും പ്രതി വിളിക്കുകയാണെങ്കില്‍ നമുക്ക് നോക്കാമെന്നും പറഞ്ഞുവെന്നും വിശദീകരിക്കുന്നു.