കാപ്പന് പുറകെ യാചനയുമായി ചെന്നിത്തയും കൂട്ടരും! കോട്ടയത്ത് എത്തിയാൽ കൂടണം.

കോട്ടയം: മാണി സി കാപ്പനെ എങ്ങനെയും യുഡിഎഫിൽ എത്തിക്കാൻ പ്രതിപക്ഷ നേതാവ് ചെന്നിത്തലയും കൂട്ടരും .എങ്ങനെയും കാപ്പനെ മുന്നണിയിൽ എത്തിക്കുകയാണ് ചെന്നിത്തലയുടെ ലക്‌ഷ്യം .കോട്ടയത്ത് യാത്ര എത്തുമ്പോൾ കാപ്പനെ എത്തിക്കാൻ യാചനയുടെ കാപ്പനുപുറകേയാണ് .എന്നാല്‍ കാപ്പന്‍ ഇതുവരെ സമ്മതം അറിയിച്ചിട്ടില്ല. പക്ഷേ ഇടതുമുന്നണിയില്‍ തുടരാന്‍ അദ്ദേഹത്തിന് താല്‍പര്യവുമില്ല. രമേശ് ചെന്നിത്തല ഐ ഗ്രൂപ്പിനെയും ജോസഫിനെയും യുവ നേതാക്കളെയും ഉപയോഗിച്ചാണ് ചര്‍ച്ച നടത്തുന്നതെന്നാണ് സൂചന. കാപ്പന്‍ യുഡിഎഫിലെത്തുമെന്ന് ഏറെ കുറെ ഉറപ്പായിരിക്കുകയാണ്. പാലാ സീറ്റിന്റെ കാര്യത്തില്‍ ഉറപ്പും ലഭിച്ചിട്ടുണ്ട്. എന്‍സിപി വരുന്നില്ലെങ്കില്‍ വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്ര ദിവസങ്ങള്‍ക്കുള്ളില്‍ കോട്ടയം ജില്ലയിലെത്തും. അന്ന് തന്നെ കാപ്പന്റെ യുഡിഎഫ് പ്രവേശനം ഉണ്ടാവും. യുഡിഎഫിലേക്ക് തന്നെയാണെന്ന് കാപ്പനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ചെന്നിത്തലയുടെ യാത്ര 14നാണ് കോട്ടയത്ത് എത്തുന്നത്. അതേസമയം ഇടതുമുന്നണിക്ക് കാപ്പന്‍ പോകുന്നെങ്കില്‍ പോകട്ടെയെന്നാണ്. പാലാ സീറ്റ് പിടിച്ച കാപ്പനെ ഒപ്പം നിര്‍ത്തണമെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ വികാരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലാ സീറ്റില്‍ തന്നെ മത്സരിക്കുമെന്നാണ് കാപ്പന്റെ നിലപാട്. ഇത് എല്‍ഡിഎഫില്‍ കിട്ടില്ലെന്ന് ഉറപ്പാണ്. എന്നാല്‍ യുഡിഎഫ് ഈ സീറ്റ് ഓഫര്‍ ചെയ്തിട്ടുണ്ട്. യുഡിഎഫ് നേതാക്കള്‍ നിബന്ധനകള്‍ പലതും ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ എന്‍സിപിയെ ഒന്നടങ്കം കൊണ്ടുവരണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആ നിബന്ധന ഒഴിവാക്കി. കാപ്പന്‍ മാത്രം വന്നാലും പാലായില്‍ സ്വീകരിക്കാനാണ് യുഡിഎഫ് തീരുമാനം. പാലായില്‍ ജോസിനെ നേരിടാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്ന് കാപ്പനെ അറിയിച്ചിട്ടുണ്ട്.

ചെന്നിത്തലയുടെ യാത്രയില്‍ കാപ്പനും ഉണ്ടായാല്‍ അത് ജില്ലയില്‍ മൊത്തം വലിയ തരംഗമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. പാലാ സീറ്റ് ജോസഫ് കാപ്പനായി വിട്ടുകൊടുക്കും. യുഡിഎഫ് വോട്ടും കാപ്പന്റെ വ്യക്തിപരമായ വോട്ടും ചേരുമ്പോള്‍ പാലാ സീറ്റ് പിടിക്കുമെന്ന ഉറപ്പിലാണ് കോണ്‍ഗ്രസ്.

ക്രിസ്ത്യന്‍ വോട്ടുകള്‍ കാപ്പനെ വിജയിപ്പിക്കുന്നതില്‍ നിര്‍ണായകമായി മാറുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. സിപിഎം പാലംവലിക്കുമോ? എന്‍സിപി എന്തായാലും ഇടതുമുന്നണി വിടാന്‍ ആഗ്രഹിക്കുന്നില്ല. പാലായോ അതല്ലെങ്കില്‍ മറ്റേതെങ്കിലും സീറ്റ് കിട്ടി ഇടതുമുന്നണിയില്‍ തന്നെ തുടര്‍ന്നാലും പ്രശ്‌നമുണ്ടെന്നാണ് കാപ്പന്റെ നിലപാട്. സിപിഎം ത്‌ന്നെ പാലംവലിക്കുമോയെന്ന് കാപ്പന് ആശങ്കയുണ്ട്. തോല്‍ക്കുന്നതിനേക്കാള്‍ യുഡിഎഫില്‍ പോകുന്നതാണ് നല്ലതെന്നാണ് കാപ്പന്‍ കരുന്നത്. നിലവില്‍ എന്‍സിപിയുമായി ചര്‍ച്ച നീട്ടിക്കൊണ്ടുപോകാനാണ് സിപിഎമ്മിന്റെ ശ്രമം. ഇതിലൂടെ കോണ്‍ഗ്രസിനും കാപ്പനും കടുത്ത ആശയക്കുഴപ്പമുണ്ടാകും.

Top