മാണി സി കാപ്പൻ മന്ത്രിയാകും !!!പിണറായി മന്ത്രിസഭ അഴിച്ചുപണിക്ക്.

തിരുവനന്തപുരം:പിണറായി മന്ത്രിസഭാ ഉടൻ അഴിച്ചുപണിയും ! ഇനി ഏകദേശം ഒന്നരവർഷം കൂടി പ്രായമുള്ള പിണറായി മന്ത്രിസഭയിൽ അഴിച്ചുപണി ഉണ്ടാകുമോ എന്നത് രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുമ്പോൾൽ അതുണ്ടാകും എന്നാണു സൂചനകൾ പുറത്ത് വരുന്നത് . തോമസ് ചാണ്ടി അന്തരിച്ചതിനെ തുടർന്നാണ് പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാൻ പാർട്ടി ഒരുങ്ങുന്നത്. എ.കെ ശശീന്ദ്രൻ അധ്യക്ഷസ്ഥാനത്ത് എത്തിച്ച് പകരം മാണി സാ കാപ്പനെ മന്ത്രിയാക്കണം എന്നാണു പാർട്ടി പ്രവർത്തകരുടെ ആഗ്രഹം .

തോമസ് ചാണ്ടി അന്തരിച്ചതിനെ തുടർന്നാണ് പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാൻ പാർട്ടി ഒരുങ്ങുന്നത്. കെ.എം മാണിയെന്ന അതികായന്‍റെ തട്ടകമായിരുന്ന പാലായിൽനിന്ന് ജയിച്ചുവന്ന മാണി സാ കാപ്പനെ മന്ത്രിയാക്കണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ സജീവമാണ്.മാണി സി കാപ്പനെ മന്ത്രിയാക്കുന്നതിൽ സിപിഎമ്മിനും എൽഡിഎഫിലെ മറ്റ് കക്ഷികൾക്കും എതിർപ്പ് ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് എൻസിപി. മാണി സി കാപ്പൻ മന്ത്രിയാകുന്നത്, അടുത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും പാലാ മണ്ഡലത്തിനും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ മന്ത്രിയെ മാറ്റുന്നത് എൻസിപിയിലെ ആഭ്യന്തര കാര്യമായതിനാൽ സിപിഎമ്മും ഇടതുമുന്നണിയും നേരിട്ട് ഇടപെടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ എ.കെ ശശീന്ദ്രനെ ഗതാഗതവകുപ്പ് മന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന അഭിപ്രായം ശക്തമാണ്. ഈ സാഹചര്യത്തിലാണ് എൻസിപി പുതിയ മന്ത്രിയെക്കുറിച്ച് ആലോചന ശക്തമാക്കിയത്. ശശീന്ദ്രനെ മാറ്റുന്ന സാഹചര്യത്തിൽ മന്ത്രിയാകാനുള്ള നീക്കം മാണി സി കാപ്പനും തുടങ്ങിയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷനാകാൻ താൽപര്യമില്ലെന്ന കാര്യം ശരദ് പവാർ ഉൾപ്പടെയുള്ള ദേശീയ നേതാക്കളെ മാണി സി കാപ്പൻ അറിയിച്ചതായും സൂചനയുണ്ട്.

Top