എന്‍സിപി പിളർപ്പിൽ!..മാണി സി കാപ്പന് പാലാ സീറ്റ് നൽകില്ലെന്ന് പിണറായി വിജയൻ, കാപ്പന് കുട്ടനാട് മത്സരിക്കാം.പാലയിൽ മാണി സി. കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയാകും

കോട്ടയം∙ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽനിന്ന് മാണി സി. കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിക്കും. എൻസിപി പിളരുമെന്നും കോട്ടയം, ആലപ്പുഴ ജില്ലാ കമ്മിറ്റികളും നേതാക്കളിൽ ഒരു വിഭാഗം കാപ്പനൊപ്പമാണെന്നുമാണ് വിവരം. പാലാ സീറ്റിന്റെ കാര്യത്തില്‍ എന്‍സിപിയോട് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ സീറ്റ് എന്‍സിപിക്ക് നല്‍കില്ലെന്ന് പിണറായി വിജയന്‍ അറിയിച്ചു. എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലുമായി നടത്തിയ ചര്‍ച്ചയില്‍ ആണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

പാലാ സീറ്റിന് പകരമായി മാണി സി കാപ്പന് കുട്ടനാട് സീറ്റ് നല്‍കാമെന്നും ചര്‍ച്ചയില്‍ പിണറായി അറിയിച്ചു. ഇതോടെ മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടേക്കും എന്ന് ഉറപ്പായിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗമായിരിക്കും പാലാ സീറ്റില്‍ ഇടത് മുന്നണിയില്‍ നിന്ന് മത്സരിക്കുക. ജോസ് കെ മാണി തന്നെ ആയിരിക്കും പാലായിൽ സ്ഥാനാർത്ഥി. രാജ്യസഭാ അംഗത്വം അടുത്തിടെ ജോസ് രാജി വെച്ചിരുന്നു. ജോസ് കെ മാണി ഇടത് പക്ഷത്ത് എത്തിയതോടെ തന്നെ പാലാ സീറ്റ് എന്‍സിപിക്ക് കൈവിട്ട് പോകുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിരുന്നു. ഇതോടെ മാണി സി കാപ്പന്‍ ഇടഞ്ഞു. പാലാ സീറ്റ് നിലനിര്‍ത്താന്‍ മുന്നണിയില്‍ കാപ്പന്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തി വരികയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ദേശീയ അധ്യക്ഷൻ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമേ കാപ്പൻ അന്തിമപ്രഖ്യാപനം ഉണ്ടാകൂ. നിർണായകമായ കൂടിക്കാഴ്ചയാണ് ഡൽഹിയിൽ നടക്കുന്നത്. പാർട്ടി ചിഹ്നത്തിലായിരിക്കില്ല കാപ്പന്‍ മല്‍സരിക്കുക എന്നാണ് സൂചനകൾ.

മാണി സി.കാപ്പനെ മുന്നണിയിലേക്കടുപ്പിക്കാന്‍ യുഡിഎഫ് നീക്കങ്ങൾ ശക്തമാക്കിയിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനും‌ കെ.മുരളീധരനും വീണ്ടും കാപ്പനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഞായറാഴ്ച പാലായിൽ എത്തുമ്പോൾ അനുയായികൾക്കൊപ്പം പ്രകടനമായി ജാഥയിൽ പങ്കുചേരാനാണ് കാപ്പന്റെ തീരുമാനം. 1000 പ്രവർത്തകരുടെയും 250 ബൈക്കുകളുടെയും അകമ്പടിയോടെ തുറന്ന ജീപ്പിലാകും കാപ്പൻ യാത്രയിൽ പങ്കുചേരുക.

ജാഥാ ക്യാപ്റ്റൻ രമേശ് ചെന്നിത്തലയെ ഷാൾ അണിയിച്ചു സ്വീകരിച്ച ശേഷം കാപ്പൻ തന്റെ നിലപാട് പ്രഖ്യാപിക്കും. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ് (ജോസഫ്) വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എന്നിവരും കാപ്പനെ സ്വീകരിക്കാനെത്തും. ഇന്ന് പാലായിൽ ചേരുന്ന എൻസിപി ബ്ലോക്ക് കമ്മിറ്റി പ്രകടനം സംബന്ധിച്ച അന്തിമ തയ്യാറെടുപ്പ് നടത്തും.

പാലാ സീറ്റ് വിട്ട് കൊടുക്കില്ലെന്ന് മാണി സി കാപ്പന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുളളതാണ്. യുഡിഎഫ് നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയ കാപ്പന്‍ ഇടത് മുന്നണി വിട്ടേക്കും എന്ന അഭ്യൂഹം നേരത്തെ മുതല്‍ക്കേ ശക്തവുമാണ്. എന്നാല്‍ പാലാ സീറ്റിന്റെ കാര്യത്തില്‍ ഇടത് മുന്നണി ഔദ്യോഗികമായി തീരുമാനം പറയാതെ എല്‍ഡിഎഫ് വിടുന്ന കാര്യം ആലോചിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ ടിപി പീതാംബരന്‍ അടക്കമുളളവര്‍ നിലപാട് വ്യക്തമാക്കിയിരുന്നത്.

എന്‍സിപിയില്‍ എകെ ശശീന്ദ്രന്‍ വിഭാഗത്തിന് ഇടതുപക്ഷത്ത് തന്നെ തുടരാനാണ് താല്‍പര്യം. അതുകൊണ്ട് തന്നെ മാണി സി കാപ്പനൊപ്പം എന്‍സിപിയില്‍ ഒരു വിഭാഗം മാത്രമേ ഇടത് മുന്നണി വിടാന്‍ സാധ്യതയുളളൂ. നേരത്തെ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായടക്കം പാലാ വിഷയം കാപ്പന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇടത് മുന്നണിയില്‍ തന്നെ എന്‍സിപി തുടരും എന്നാണ് പവാര്‍ വ്യക്തമാക്കിയിരുന്നത്. പുതിയ സാഹചര്യത്തില്‍ കാപ്പനും കൂട്ടരും യുഡിഎഫിലേക്ക് എത്തിയേക്കും. ടിപി പീതാംബരനെ അടിയന്തരമായി എന്‍സിപി നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. നിര്‍ണായക തീരുമാനം വെള്ളിയാഴ്ച ഉണ്ടാവും എന്നാണ് മാണി സി കാപ്പന്‍ അറിയിച്ചിരിക്കുന്നത്.

Top