ജനം സഗരം കണക്കെ ഇരമ്പിയാര്‍ത്തെത്തി;മണിയെ മഹാനടന്മാര്‍ക്ക് പോലും അവസാനമായി ഒന്ന് കാണാനായില്ല,

ചാലക്കുടി: സമീപകാലത്തൊന്നും ഇത് പോലുരു യാത്രയയപ്പ് ഒരു നടനും ലഭിച്ചിട്ടുണ്ടാവില്ല.കലാഭവന്‍ മണിയെന്ന് നടന്‍മലയാളിക്ക് എത്രമാത്രം പ്രിയപ്പെട്ടവനാണെന്ന് വിളിച്ചുപറയുന്നതായിരുന്നു ഇന്നലത്തെ പൊതുദര്‍ശനവും സംസ്‌കാര ചടങ്ങുകളും.ചാലക്കുടിയുടെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ജനസാഗരത്തെ സാക്ഷിയാക്കിയാണു മണി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. പല പ്രമുഖര്‍ക്കും മണിയെ ഒരു നോക്ക് കാണാന്‍ പോലുമായില്ല. സിനിമാ താര സംഘടനയായി അമ്മയുടെ പ്രസിഡന്റും എംപിയുമായി ഇന്നസെന്റിന് പോലും അടുത്ത് എത്താന്‍ കഴിഞ്ഞില്ല. അത്രയ്ക്ക് ആരാധകരായിരുന്നു ചാലക്കുടിയില്‍ കൈയിലെടുത്തത്. അപ്പോഴും സൂപ്പര്‍ താര സാന്നിധ്യം മണിയുടെ അന്ത്യ കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകാന്‍ എത്തിയില്ല. മമ്മൂട്ടിയോ മോഹന്‍ലാലോ സുരേഷ് ഗോപിയോ യുവ തലമുറയിലോ പ്രമുഖ നടന്മാരോ ഒന്നും മണിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയില്ല. നിറകണ്ണുകളുമായി തൃശൂരിലെത്തിയ ജയറാം മാത്രമായിരുന്നു ഇതിനൊരു അപവാദം. സുഹൃത്തിന്റെ വിയോഗത്തില്‍ അമൃതാ ആശുപത്രിയില്‍ തളര്‍ന്ന് വീണ ദിലീപും ആള്‍ത്തിരക്കിലേക്ക് വരാതെ മാറി നിന്നു.jayaram mani

കലാഭവന്‍ മണിയെ അവസാനമായി ഒരുനോക്കു കാണാന്‍ ഡല്‍ഹിയില്‍ നിന്നെത്തിയ ‘അമ്മ’ പ്രസിഡന്റ് ഇന്നസെന്റ് എംപിക്ക് തിരക്കുമൂലം കാണാനായില്ല. പൊലീസുകാര്‍ അദ്ദേഹത്തെ മണിയുടെ അടുത്തേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ജോഷി, സിബി മലയില്‍, കമല്‍, റാഫി, ഷാഫി, തിരക്കഥാകൃത്ത് കെ. ഗിരീഷ്‌കുമാര്‍ തുടങ്ങി ഒട്ടേറെ പ്രമുഖരും മണിയെ ഒരുനോക്കു കാണാനാവാതെ മടങ്ങി. തിരിക്കിലേക്ക് മലയാള സിനിമയിലെ വലിയ താരങ്ങളൊന്നും എത്തിയില്ലെന്നതാണ് വസ്തുത. മണിയുടെ ആരാധകരുടെ തിക്കിലും തിരക്കിലും പല പ്രമുഖരേയും ആര്‍ക്കും തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ല. ചിലരൊക്കെ തിരക്കിനെ കുറിച്ച് അറിഞ്ഞ് ചാലക്കുടിയിലേക്കുള്ള യാത്ര പാതി വഴിക്ക് ഉപേക്ഷിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്‌കാര ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കെ.ബാബു പങ്കെടുത്തു. എംഎ!ല്‍എ മാരായ ജോസ് തെറ്റയില്‍, ബി.ഡി. ദേവസി, കെ.വി. അബ്ദുള്‍ ഖാദര്‍, വി എസ്. സുനില്‍ കുമാര്‍, മുന്‍ എംപി.മാരായ പി.സി. ചാക്കോ, കെ.പി. ധനപാലന്‍, പി.ടി. തോമസ്, സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍, നിര്‍മ്മാതാവും സംവിധായകനുമായ മാണി സി. കാപ്പന്‍, സംവിധായകന്‍ സുന്ദര്‍ദാസ്, വിനയന്‍ നടന്മാരായ ബാബു നമ്പൂതിരി, നാദിര്‍ഷ, ജനാര്‍ദനന്‍, കുഞ്ചന്‍, ജോണി, ക്യാപ്റ്റന്‍ രാജു, ഹരീശി vijayan maniഅശോകന്‍, ടിനി ടോം, സിദ്ദിഖ്, മാമുക്കോയ, വിജയരാഘവന്‍, ജഗദീഷ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍, സംഗീത സംവിധായകന്‍ വിദ്യാധരന്‍, സിപിഐ(എം).സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ(എം). ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍, നഗരസഭ ചെയര്‍ പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍, വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പന്‍, കൗണ്‍സിലര്‍മാര്‍, വിവിധ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവരും അന്ത്യോപചാരമര്‍പ്പിച്ചു.

വൈകുന്നേരം അഞ്ചോടെ ഔദ്യോഗിക ബഹുമതികളോടെ മണിയുടെ മൃതദേഹം സംസ്‌കരിച്ചു. മണിയുടെ സഹോദരന്‍ പരേതനായ വേലായുധന്റെ മകന്‍ സിനീഷ് ചിതയ്ക്കു തീ കൊളുത്തി. ഈ സമയം സഹോദരന്‍ രാമകൃഷ്ണനും സ്ത്രീകളടക്കമുള്ള ആരാധകരും നാട്ടുകാരും വാവിട്ടു നിലവിളിച്ചു. ചിത എരിഞ്ഞു തീരുംവരെ ആയിരക്കണക്കിന് ആരാധകര്‍ പിരിഞ്ഞുപോയിരുന്നില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങളാണ് മണിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ചാലക്കുടിയിലേക്ക് എത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം തൃശൂര്‍ മെഡിക്കല്‍ കോളജിലും റീജണല്‍ തിയറ്ററിലും മൃതദേഹം പൊതുദര്‍ശനത്തിനു വച്ചിരുന്നു. ആയിരങ്ങളാണ് ഇവിടെ മണിക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ തിരക്കുകൂട്ടിയത്. തിരക്കില്‍പെട്ട് റീജനല്‍ തിയറ്ററിന്റെ കൈവരിയും ജനല്‍ച്ചില്ലും തകര്‍ന്നു. തളര്‍ന്നുവീണ സ്ത്രീയെ ആശുപത്രിയിലെത്തിച്ചു.

ഉച്ചയ്ക്ക് 12.25 ഓടെയാണ് മൃതദേഹം റീജണല്‍ തിയറ്ററില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചത്. രാവിലെ ഒമ്പതുമുതല്‍ തന്നെ വന്‍തിരക്കാണ് റീജണല്‍ തിയറ്ററില്‍ അനുഭവപ്പെട്ടത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിനുപോലും കഴിയാത്ത സ്ഥിതിയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പൊതുദര്‍ശനത്തിനു വച്ചപ്പോഴും ഇതേ സ്ഥിതിയായിരുന്നു. വന്‍തിരക്കാണ് മെഡിക്കല്‍ കോളജിലുമുണ്ടായത്. കെപിഎസി ലളിതയും നിറകണ്ണുകളോടെ പ്രിയതാരത്തെ യാത്ര അയയ്ക്കാനെത്തി.

റീജണല്‍ തിയേറ്ററില്‍ സംവിധായകരായ പ്രിയനന്ദനന്‍, വി എം.വിനു, പി.ടി.കുഞ്ഞുമുഹമ്മദ്, നടന്മാരായ ജയറാം, മേഘനാഥന്‍, വി.കെ.ശ്രീരാന്‍, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍, ഇടവേള ബാബു, മുകേഷ്, ഇര്‍ഷാദ്, സംഗീത സംവിധായകന്‍ എം.ഡി. രാജേന്ദ്രന്‍, സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, സി.എന്‍.ജയദേവന്‍ എംപി, പി.കെ. ബിജു എംപി, ഡിസിസി പ്രസിഡന്റ് ഒ.അബ്ദുറഹ്മാന്‍കുട്ടി, മുന്‍ മന്ത്രി കെ.പി.വിശ്വനാഥന്‍, മേയര്‍ അജിത ജയരാജന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, മരുളി പെരുനെല്ലി, എം.എം.വര്‍ഗീസ്, പി.കെ.ഷാജന്‍, മുന്‍ മേയര്‍ ബിന്ദു, എംഎല്‍എമാരായ പ്രഫ.സി.രവീന്ദ്രനാഥ്, ടി.എന്‍.പ്രതാപന്‍, എംപി. വിന്‍സന്റ്, വി എസ്. സുനില്‍കുമാര്‍, ബിജെപി നേതാവ് അഡ്വ.ഗോപാലകൃഷ്ണന്‍, സംഗീതനാടക അക്കാഡമി സെക്രട്ടറി ഡോ.പി.വി.കൃഷ്ണന്‍ നായര്‍, സാഹിത്യ അക്കാഡമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, പത്മശ്രീ പെരുവനം കുട്ടന്മാരാര്‍, തുടങ്ങിയവര്‍ മണിക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയിരുന്നു.

മണിയുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലും പൊതുദര്‍ശനത്തിനു വച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടന്ന മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്നില്‍ വന്‍ തിരക്കാണു രാവിലെ മുതല്‍ അനുഭവപ്പെട്ടത്. മെഡിക്കല്‍ കോളജില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാന്‍ ആദ്യം ഉദ്ദേശിച്ചിരുന്നില്ലെങ്കിലും ജനത്തിരക്ക് മൂലം പൊതുദര്‍ശനം സജ്ജമാക്കുകയായിരുന്നു. നടന്മാരായ മുകേഷ്, ഇടവേള ബാബു, സിപിഐ(എം) ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍, പി.കെ. ബിജു എംപി, സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍, ബി.ഡി. ദേവസി എംഎല്‍എ തുടങ്ങി നിരവധിപേര്‍ ചേര്‍ന്നാണ് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങിയത്.

Top