
ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമം രാജ്യത്തിന് അപമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഹൃദയം വേദനയാലും രോഷത്താലും നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിനു മുമ്പായിട്ടാണ് മോദി പറഞ്ഞത്.
ഒരിക്കലും മാപ്പു കൊടുക്കാന്‍ പറ്റാത്തതാണ് മണിപ്പൂരിലെ പെണ്‍കുട്ടികള്‍ക്കു സംഭവിച്ചത്. ഇതില്‍ കുറ്റക്കാരെ വെറുതെ വിടില്ല. നിയമം സര്‍വശക്തിയും ഉപയോഗിച്ച് ഇതില്‍ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കലാപം കത്തിനില്‍ക്കുന്ന മണിപ്പൂരില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നത്. രണ്ട് സ്ത്രീകളെ പൂര്‍ണ നഗ്നരാക്കി നടത്തുന്ന ആള്‍ക്കൂട്ടത്തിന്റെ വിഡിയോ വന്‍ നടുക്കമാണ് രാജ്യത്തുണ്ടാക്കിയത്. കുക്കി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളാണ് ക്രൂര പീഡനത്തിന് ഇരയായത്. ഇവര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി.