മഞ്ജു വാര്യര്‍ മലയാള സിനിമയുടെ ഭാഗ്യം -അലന്‍സിയര്‍

കൊച്ചി :മഞ്ജു വാര്യര്‍ മലയാള സിനിമയുടെ ഭാഗ്യമെന്ന്നടന്‍ അലന്‍സിയര്‍ .മലയാളത്തില്‍ തനിക്കൊരുപാട് ആദരവുള്ളൊരു നടിയാണ് മഞ്ജു വാര്യര്‍ എന്നും അലന്‍സിയര്‍ പറയുന്നു. മഞ്ജു ബ്രില്ല്യന്റായിട്ടുള്ള നടിയാണ്. മലയാള സിനിമയുടെ ഭാഗ്യം തന്നെയാണവര്‍ അലന്‍സിയര്‍ സാക്ഷ്യപ്പെടുത്തുന്നു. മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് ബഹുമതി സ്വന്തമാക്കിയിരിക്കുന്ന മഞ്ജു വാര്യരോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ അലന്‍സിയര്‍ പങ്കുവയ്ക്കുന്നതിങ്ങനെയാണ്. ഉദാഹരണം സുജാത യില്‍ എനിക്ക് ഒരു ദിവസത്തെ ഷൂട്ടിങ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വര്‍ഷങ്ങള്‍ക്കുശേഷമാണ് മഞ്ജുവിനെ കാണുന്നത്. ഷൂട്ടിങ്ങിനു ചെന്നപ്പോഴാണ് മഞ്ജുവിനു മനസ്സിലായത് ദയ എന്ന സിനിമയില്‍ ലേലക്കാരന്റെ വേഷം അഭിനയിച്ചത് ഞാനാണെന്ന്. മഹേഷിന്റെ പ്രതികാരം ഉള്‍പ്പെടെയുള്ള എന്റെ പടങ്ങള്‍ മഞ്ജു കണ്ടിട്ടുണ്ട്. എന്നിട്ടും ദയയില്‍ ഞാനുമുണ്ടായിരുന്നെന്നു മനസ്സിലായിരുന്നില്ല. അവര്‍ ഈ സിനിമയില്‍ ഉള്ളതുകൊണ്ടു മാത്രമാണ് ഞാന്‍ ഡേറ്റ് കൊടുത്തതു തന്നെ. മഞ്ജുവിനോടൊപ്പം അഭിനയിക്കുക എന്നത് വളരെ സന്തോഷമാണ്.അഭിനയ ജീവിതത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും കാത്തുസൂക്ഷിക്കുന്ന വ്യക്തി എന്ന നിലയില്‍ അലന്‍സിയര്‍ എന്ന നടന്‍ ഇന്ന് ഏറെ ശ്രദ്ധേയനാണ്.

ദയയില്‍ അഭിനയിക്കുന്ന കാലത്ത് ഞാന്‍ ഇന്നത്തെപ്പോലെ സിനിമയിലൊന്നും സജീവമായിരുന്നില്ല. ചെറിയ സീനുകളില്‍ വന്നുപോയിരുന്ന ആള്‍ മാത്രമായിരുന്നു. അന്നും മഞ്ജു വലിയ താരമാണ്. ഞാന്‍ ദൂരെ നിന്നു മാത്രം മഞ്ജുവിനെ നോക്കിക്കാണുന്നൊരാളും. ഇന്ന് ഞാന്‍ സിനിമയില്‍ അത്യാവശ്യം സജീവമായിക്കഴിഞ്ഞിട്ട്, അന്ന് ഇങ്ങനെ ആദരിച്ചിരുന്നൊരാളോടൊപ്പം അഭിനയിക്കുന്നതു രസകരമല്ലേ. ദയയില്‍നിന്ന് നിന്ന് ഉദാഹരണം സുജാതയിലെത്തിയപ്പോഴും മഞ്ജുവില്‍ ഒരു വ്യത്യാസവും എനിക്ക് തോന്നിയിട്ടില്ല. ദയയില്‍ അഭിനയിക്കുമ്പോള്‍ അഭിനേത്രി എന്ന നിലയില്‍ പേരെടുത്ത കാലഘട്ടമായിരുന്നു. അവര്‍ അന്നു പെരുമാറിയതുപോലെ തന്നെയാണ് ഇപ്പോഴും എന്നെ കണ്ടപ്പോള്‍ പെരുമാറുന്നത്. എങ്കിലും തമാശയൊക്കെ പറഞ്ഞ് അടുത്തിടപഴകുന്ന ഒരാളായിരുന്നില്ല അന്ന്. അവരന്ന് അത്രയും വലിയൊരു നടിയായിരുന്നു. ദയയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് കുറച്ചുകൂടി ടെന്‍ഷനുണ്ടായിരുന്നു. വേണു എന്ന സംവിധായകന്റെ, വളരെ കര്‍ശനമായിട്ടുള്ള സെറ്റ് ആയിരുന്നു അത്. എത്ര അനായാസമായിട്ടാണ് അവര്‍ കഥാപാത്രത്തിലേക്ക് പോകുന്നതും ചുവട് വയ്ക്കുന്നതും ഭാവങ്ങള്‍ മാറുന്നതും ഒക്കെ. അത്ഭുതം കൊണ്ടിട്ടുണ്ട്. ഇന്നും അതുപോലെ തന്നെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top