‘മോഹൻലാലി’ന്റെ ആരാധികയായി മഞ്ജു; ഫസ്റ്റ് ലുക്ക് പോസ്റ്റർ

മഞ്ജു വാര്യര്‍ കട്ട മോഹന്‍ലാല്‍ ഫാനാവുന്ന ചിത്രം മോഹന്‍ലാലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സാജിത്ത് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രജിത്താണ് നായകന്‍. ഇന്ദ്രജിത്തും മഞ്ജുവും അണിനിരക്കുന്ന പോസ്റ്ററുകളാണ് പുറത്തിറക്കിയത്. ഇന്ദ്രജിത്ത് സേതുമാധവനും മഞ്ജു മീനുക്കുട്ടിയുമാണ് ചിത്രത്തില്‍. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹന്‍ലാല്‍ എന്ന ടാഗ് ലൈനിലാണ് ചിത്രം വരുന്നത്.

മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സുനീഷ് വാരനാടാണ്. ഷാജികുമാറാണ് ഛായാഗ്രഹണം. ഗാനങ്ങള്‍: മനു മഞ്ജിത്ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top