മഞ്ജുവാര്യുടെ അടുത്ത ചിത്രം സുരേഷ് നായര്‍ സംവിധാനം ചെയ്യും

manjuwarriorമഞ്ജുവിന്റെ രണ്ടാംവരവ് ഒരിക്കലും പരാജയമായിരുന്നില്ല.അത് കൊണ്ട് തന്നെ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അതീവ ശ്രദ്ധയോടെയാണ് കാര്യങ്ങള്‍ നീക്കുന്നത്. ആഷിഖ് അബുവിന്റെ റാണി പദ്മിനി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ മഞ്ജു അടുത്തതായി സുരേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ശക്തമായ ഒരു കുടുംബ ചിത്രമായിരിക്കും സുരേഷ് നായരുടെ ഈ ചിത്രം. നിര്‍മാതാവ് ഷാജി നടേശനുമായി കഥ ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു എന്നും സംവിധായകന്‍ പറഞ്ഞു. അദ്ദേഹമാണത്രെ ചിത്രത്തില്‍ മഞ്ജുവിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഷാജി നടേശന്‍ പറഞ്ഞതു പ്രകാരം മഞ്ജുവിനോട് സംസാരിച്ചെന്നും മഞ്ജുവിന് തിരക്കഥ ഇഷ്ടമായി എന്നുമാണ് സംവിധായകന്‍ പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പക്ഷെ കരാറൊപ്പിട്ടിട്ടില്ലത്രെ. പ്രജി നായരും സുരേഷ് നായരും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. മെഡുല്ല ഒമ്പ്‌ലോഗേറ്റ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് നായര്‍ സംവിധാന രംഗത്തെത്തിയത്. ചിത്രം വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സംവിധാനകലയില്‍ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നടി അംബികയുടെ സഹോദരനാണ് സുരേഷ് നായര്‍

Top