മോദി ഉലകനായകന്‍: കേന്ദ്ര സർക്കാരിനെ നക്കിക്കൊല്ലാൻ അറക്കൽ തിരുമേനി ! കണ്ണന്താനം കേന്ദ്രസർക്കാരിനും സഭയ്ക്കും ഇടയിലുള്ള പാലമെന്ന് മാർ മാത്യു അറയ്ക്കൽ

കാഞ്ഞിരപ്പള്ളി ∙ കേന്ദ്രസര്‍ക്കാരിനും ക്രൈസ്തവ സഭയ്ക്കും ഇടയിലുള്ള പാലമാണ് അല്‍ഫോൻസ് കണ്ണന്താനത്തിന്‍റെ മന്ത്രിസ്ഥാനമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ. സഭയുടെ ആവശ്യങ്ങൾ ചോദിച്ചുതന്നെ വാങ്ങിക്കും. കസ്തൂരിരംഗൻ വിഷയത്തിലും നാണ്യവിളകളുടെ വിലയിടിവിലും ഇതിലൂടെ പരിഹാരം കാണുവാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മാർ മാത്യു അറയ്ക്കൽ പറഞ്ഞു.
ക്രൈസ്തവ സഭ അർപ്പിക്കുന്ന വിശ്വാസം അർഹിക്കുന്ന ഗൗരവത്തിലാണ് ബിജെപി കാണുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. സഭയുടെ ആവശ്യങ്ങൾ മനസിലാക്കി അവയ്ക്ക് പരിഹാരം കണ്ടെത്താൻ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞിരപ്പള്ളിയിൽ എക്യുമെനിക്കൽ സമ്മേളനം അൽഫോൻസ് കണ്ണന്താനത്തിന് നൽകിയ സ്വീകരണത്തിലായിരുന്നു ഇരുവരുടെയും പ്രതികരണങ്ങൾ.

ക്രൈസ്തവ സഭ അര്‍പ്പിക്കുന്ന വിശ്വാസം അര്‍ഹിക്കുന്ന ഗൗരവത്തിലാണ് ബിജെപി കാണുന്നതെന്ന് പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് ബി.ജെ.പി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. സഭയുടെ ആവശ്യങ്ങള്‍ മനസിലാക്കി അവയ്ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമം നടത്തുമെന്നും കുമ്മനം പറഞ്ഞു.മന്ത്രി എം.എം മണി വിട്ടുനിന്ന പരിപാടിയില്‍ പിജെ ജോസഫ് എം.എല്‍.എ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

Top