അമേരിക്കയിലെ ലവിസ്റ്റന്‍ പട്ടണത്തിലുണ്ടായ വെടിവയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു; 80 പേര്‍ക്ക് പരിക്കേറ്റു; അക്രമിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു; ജാഗ്രതാനിര്‍ദേശം

വാഷിങ്ടണ്‍: അമേരിക്കയിലെ ലവിസ്റ്റന്‍ പട്ടണത്തിലുണ്ടായ വെടിവയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റു. രണ്ടിടത്താണ് വെടിവയ്പ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. ജനങ്ങള്‍ക്ക് പൊലീസ് ജാഗ്രതാനിര്‍ദേശം നല്‍കി. അജ്ഞാതനായ അക്രമിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു.

സ്‌പെയര്‍ടൈം റിക്രിയേഷന്‍, സ്‌കീംഗീസ് ബാര്‍ & ഗ്രില്‍ റെസ്റ്റോറന്റ്, വാള്‍മാര്‍ട്ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് നടന്നത്. എന്തിനാണ് അക്രമം നടത്തിയതെന്നോ എത്ര പേരുണ്ടായിരുന്നെന്നോ വ്യക്തമല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതികളില്‍ ഒരാളുടെ ചിത്രം ആന്‍ഡ്രോസ്‌കോഗിന്‍ കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. നീളന്‍ കൈയുള്ള ഷര്‍ട്ടും ജീന്‍സും ധരിച്ച് റൈഫിള്‍ പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്.

 

Top