കാസര്‍കോട്:പതിമൂന്ന് വര്‍ഷം മുമ്പ് മരിച്ചയാളുടെ ഖബര്‍ തുറന്നപ്പോള്‍ മൃതദേഹം മണ്ണിനോട് ചേരാതെ കേടുപാടുകളില്ലാതെ കണ്ടെത്തി. വാപ്പ മരിക്കുമ്പോള്‍ ഗള്‍ഫിലായിരുന്ന രണ്ടാമത്തെ മകനാണ് പിതാവിന്റെ മൃതദേഹം ഖബറില്‍ വച്ച് ആദ്യമായി കണ്ടത്.
ബേക്കല്‍ മൗവ്വല്‍ രിഫാഇ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ തായല്‍ മൗവ്വലിലെ ഹസൈനാറിന്റെ മകന്‍ ആമുവിന്റെ (80) ഖബറിടം തുറന്നപ്പോഴാണ് മൃതദേഹം മണ്ണിനോട് ചേരാതെ അതേപടി കണ്ടെത്തിയത്. 2006 ഏപ്രില്‍ 27നായിരുന്നു ആമുവിന്റെ മരണം. പുനര്‍നിര്‍മ്മാണം നടക്കുന്ന പള്ളിയുടെ വീതി കൂട്ടാന്‍ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കാനാണ് ഖബര്‍ സ്ഥലം കുഴിച്ചത്.
അപ്പോഴാണ് മൃതദേഹം അതേപടി മണ്ണില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ആമുവിന്റെ മൂത്ത മകന്‍ അന്‍സാര്‍ എത്തി പരിശോധിച്ച് ഉറപ്പുവരുത്തി. രണ്ടാമത്തെ മകന്‍ അസീസാണ് 13 വര്‍ഷത്തിന് ശേഷം പിതാവിന്റെ മൃതദേഹം കണ്ടത്. ഖബര്‍ അതേപടി കണ്ടതിനാല്‍ പള്ളിയുടെ നവീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.



