ന്യൂദല്‍ഹി: മോദിയുടെ ബി.ജെ.പി.സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം രാജ്യത്ത് ബീഫ് വിവാദത്തിൽ വ്യാപകമായ ആക്രമങ്ങളും നിരവതി കൊലപാതകങ്ങളും അരങ്ങേറി. എല്ലാത്തിനും പിന്നിൽ പശു സംരഷകരായിരുന്നു. പശു സംരഷകർക്കി താ ഒരു ഞെട്ടിക്കുന്ന വാർത്ത!…ലോകത്ത് ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യമൂന്നാമതെന്ന് ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍. 1.56 മില്യണ്‍ ടണ്‍ ബീഫാണ് കഴിഞ്ഞവര്‍ഷം ഇന്ത്യ കയറ്റുമതി ചെയ്തതെന്നും എഫ്.എ.ഒ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബീഫ് കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്ത് ബ്രസീലാണ്. രണ്ടാമതായി ഓസ്‌ട്രേലിയയും. ഏതുതരം ബീഫാണെന്ന കാര്യം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. 2016ല്‍ അന്താരാഷ്ട്ര തലത്തില്‍ കയറ്റുമതി ചെയ്ത ആകെ ബീഫിന്റെ 16%വും ഇന്ത്യയില്‍ നിന്നുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2016ല്‍ ലോകത്ത് ആകെ കയറ്റുമതി ചെയ്ത ബീഫ് 10.95 മില്യണ്‍ ആണ്. ഇത് 2016ഓടെ 12.43% ആയി ഉയരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷനും ഇക്‌ണോമിക് കോര്‍പ്പറേഷനും സംയുക്തമായി തയ്യാറാക്കിയ 2017-2016 വര്‍ഷത്തെ അഗ്രികള്‍ച്ചറല്‍ ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് ഒരു വിഭാഗം ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ഇത്രയേറെ ഉയര്‍ച്ച നേടിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.