മകള്‍ മീനാക്ഷി ദിലീപിനെ തള്ളിപ്പറഞ്ഞു!… ദിലീപിന്റെ ആദ്യ വിവാഹം എല്ലാം തകര്‍ത്തു..

കൊച്ചി: ദിലീപിന്റെ ആദ്യ വിവാഹ വാര്‍ത്ത സ്വന്തം കുടുംബത്തില്‍ തന്നെ പൊട്ടിത്തെറിയാകുന്നു. ആദ്യ വിവാഹ വാര്‍ത്ത ഇതുവരെ ഉണ്ടായിരുന്ന വിഷയങ്ങളേക്കാള്‍ ദിലീപിനെ തകര്‍ക്കും എന്ന സൂചന. ദിലീപിനൊപ്പം ഉറച്ച് നിന്ന മകള്‍ മീനാക്ഷിയുടെയും മനം മാറ്റിയെന്നാണ് കുടുംബത്തോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
നടി മഞ്ജു വാരിയര്‍ ദിലീപിന്റെ ആദ്യ ഭാര്യയല്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ദിലീപിന്റെ ആദ്യ ഭാര്യയെപ്പറ്റിയുള്ള വിവരങ്ങള്‍ രഹസ്യമാക്കിവച്ചുവെന്ന് പോലീസ് പറഞ്ഞതോടെ മഞ്ജുവും കാവ്യയും ആകെ ഞെട്ടിത്തരിച്ചിരിക്കുകയാണ്. ദിലീപ് നേരത്തേ വിവാഹിതനായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. അകന്ന ബന്ധുവായ യുവതിയാണ് ദിലീപിന്റെ ആദ്യ ഭാര്യ. കേട്ടത് ശെരിയാണെങ്കില്‍ ദിലീപിന്റെ പുതിയ ബന്ധം തകരാനും സാധ്യതയുണ്ട്. കൂടാതെ പോലീസ് പറഞ്ഞത് ശരിവയ്ക്കുന്ന രേഖകള്‍ പുറത്തുവന്നാല്‍ കാവ്യയും മഞ്ജുവും ദിലീപിനെതിരെ പല ഞെട്ടിക്കുന്ന വെളിപ്പെടുത്തലും നടത്തിയേക്കാം. അത് ഇപ്പോള്‍ ദിലീപിനെതിരെയുളള കേസുകളുടെ കുരുക്ക് വീണ്ടും മുറുക്കാനാണ് സാധ്യത. എന്നാല്‍ മീനാക്ഷി വാര്‍ത്ത അറിഞ്ഞത് മുതല്‍ അച്ഛനോട് കടുത്ത ദേഷ്യത്തിലാണെന്നാണ് അടുത്ത ബന്ധുക്കളില്‍ നിന്ന് അറിയാന്‍ സാധിച്ചത്.

manju warrier
ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസിലാണു ഇവര്‍ വിവാഹം റജിസ്റ്റര്‍ ചെയ്തത്. വാര്‍ത്ത പുറത്തു വന്നതോടെ വിഷയത്തില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നറിയാതെ ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവും രണ്ടാം ഭാര്യ കാവ്യയും സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ദിലീപിന്റെ ആദ്യവിവാഹത്തെക്കുറിച്ച് അറിയാവുന്ന സിനിമാമേഖലയിലെ സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ആദ്യവിവാഹം സംബന്ധിച്ചു കൂടുതല്‍ വിവരങ്ങളും അതിന്റെ രേഖകള്‍ കണ്ടെടുക്കാനുള്ള ശ്രമങ്ങളും പൊലീസ് തുടരുകയാണ്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ നടന്‍ ദിലീപിന്റെ വ്യക്തിജീവിതം രേഖപ്പെടുത്തേണ്ടതുണ്ട്. ദിലീപിന്റെ വിവാഹം, വിവാഹമോചനം, പുനര്‍വിവാഹം തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണസംഘം ഇതിനായി ശേഖരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

manju dileep old
മഞ്ജു വാരിയരുമായുള്ള വിവാഹമോചനം, കാവ്യാ മാധവനുമായുള്ള വിവാഹം എന്നീ കാര്യങ്ങളിലേക്കു ദിലീപ് എത്തിയതിനുപിന്നിലെ കാരണങ്ങളാണു പൊലീസ് പരിശോധിക്കുന്നത്.
അതേസമയം ദിലീപിന്റെ ആദ്യ വിവാഹത്തെ സംബന്ധിച്ചുള്ള വാര്‍ത്ത പ്രത്യക്ഷപ്പെട്ടത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്ന് സൂചന. എന്നാല്‍ ഇത് തെറ്റായ പ്രചാരണമാണ്. ഇവ കേസന്വേഷണത്തെ ബാധിച്ചതായാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.പോലീസ് സേനക്കുള്ളില്‍തന്നെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. നടന്‍ ദിലീപ് അറസ്റ്റിലായതിനുശേഷമാണ് നീക്കങ്ങള്‍ സജീവമായത്. സംഭവത്തെക്കുറിച്ച് അന്വേഷണസംഘാംഗങ്ങള്‍ മേലുദ്യോഗസ്ഥരെ അറിയിച്ചു.

Top