കണ്ണൂര്‍: തീവ്രവാദത്തിലേക്ക് കടക്കുന്ന മലയാളികളുടെ മനസ്സിലെന്താണ്? അവരില്‍ എന്തൊക്കെ ലക്ഷമങ്ങളാണ് കണ്ടുവരുന്നത്. തീവ്രവാദത്തിലേക്ക് കടക്കുംമുന്‍പ് മലയാളി യുവാക്കള്‍ മനോരോഗിയെ പോലെയാണ് പെരുമാറുന്നതെന്ന് വിലയിരുത്തല്‍.
ടെലിവിഷന്‍ കാണില്ല. ഭക്ഷണം ജീവിക്കാന്‍ വേണ്ടി മാത്രം. സെല്‍ഫിക്കോ ഫോട്ടോ എടുക്കുന്നതിനോ അനുവദിക്കില്ല. ഇത്തരം ലക്ഷണമുള്ള യുവാക്കളെ ശ്രദ്ധിക്കുക. സമീപകാലത്ത് കേരളത്തില്‍നിന്ന് ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് പോയവരും ദക്ഷിണ കര്‍ണ്ണാടകത്തില്‍നിന്ന് കാണാതായവരും ഇത്തരം സ്വഭാവക്കാരായിരുന്നുവെന്ന് ഇവരുടെ വീട്ടുകാര്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ വിവരങ്ങളില്‍ വ്യക്തമാക്കിയിരുന്നു. അമ്മയും സഹോദരിമാരും അടുത്ത ബന്ധത്തില്‍പ്പെട്ടവരുമല്ലാത്ത സ്ത്രീകളോട് ഇടപെഴകുകയോ സംസാരിക്കുകയോ ചെയ്യില്ല. പൊതുസ്ഥലത്ത് വച്ച് സ്ത്രീകളെ കണ്ടാല്‍ പോലും നോക്കില്ല. സമാനമനസ്‌ക്കരോടല്ലാതെ മറ്റുള്ളവരോടെല്ലാം അകല്‍ച്ച പാലിക്കും. ഈ ലക്ഷണങ്ങള്‍ തീവ്രവാദത്തിലേക്കുള്ള പാത തുറക്കലായിരിക്കാം.
തനിച്ചിരുന്ന് ചിന്തിക്കുന്ന ശീലമാണ് ഇവരില്‍ പ്രകടമാവുന്നത്. വീട്ടിലായാല്‍ പോലും ഒന്നുകില്‍ മതതീവ്രവാദഗ്രന്ഥം വായിച്ച് മനസംതൃപ്തി നേടും. അല്ലെങ്കില്‍ അന്തര്‍മുഖരായിരിക്കും. വീട്ടുകാരോട് സംസാരിക്കുന്നതു പോലും വിരളം. മതകാര്യങ്ങളെക്കുറിച്ചുള്ള നേരായ പ്രബോധനങ്ങളെ അവഗണിക്കും. തീര്‍ത്തും ഒരു തരം മനോരോഗലക്ഷണവും ഇവരില്‍ കാണാം. ഇസ്ലാമിക രാജ്യം സ്ഥാപിക്കാനുള്ള വിശുദ്ധയുദ്ധവും സ്വര്‍ഗരാജ്യവുമാണ് ഇവരുടെ ഒരേയൊരു സ്വപ്നം. സാമൂഹ്യ സാംസ്‌കാരിക പരിപാടികളില്‍ വീട്ടിലുള്ള സ്ത്രീകള്‍ പങ്കെടുക്കുന്നതിനെ ഇവര്‍ വിലക്കാന്‍ ശ്രമിക്കും.
തങ്ങളുടെ ആശയത്തില്‍ ആഭിമുഖ്യം പുലര്‍ത്താത്തവരെല്ലാം നരകത്തില്‍ ചെന്ന് പതിക്കുമെന്നാണ് ഇവരുടെ വിശ്വാസം. പിറന്നുവീണ നാടിനേയും നാട്ടുകാരേയുമെല്ലാം ഇവര്‍ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുന്നു. മനുഷ്യനിര്‍മ്മിതമായ ഭരണഘടനയും നിയമവുമൊന്നും ഇവര്‍ അംഗീകരിക്കുകയുമില്ല. ഇത്തരക്കാരെ സൂക്ഷിക്കുന്നത് നല്ലതായിരിക്കും.