നെടുമ്പാശ്ശേരി: ശമ്പളത്തെച്ചൊല്ലി ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ നടന്ന സംഘട്ടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒഡിഷ സ്വദേശി അശോകാണ് (36) മരിച്ചത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ കീഴിലുളള ഗോള്‍ഫ് കോഴ്‌സില്‍ കരാര്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലായിരുന്നു നെടുമ്പാശേരിയിലെ ക്യാമ്പില്‍ ഏറ്റുമുട്ടിയത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. തൊഴിലാളികളെ കൊണ്ടുവരുന്ന മുര്‍ഷിദാബാദ് സ്വദേശി ദേനുദാസ് (37) രണ്ടു മാസമായി തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. ശമ്പളം ആവശ്യപ്പെട്ട് അശോക് ദേനുദാസിനെ മര്‍ദിച്ചു. പ്രകോപിതനായ ദേനുദാസ് ഇരുമ്പുദണ്ഡ് എടുത്ത് അശോകനെ അടിക്കുകയായിരുന്നു. ചോരവാര്‍ന്ന് അശോക് അല്‍പ്പസമയത്തിനുള്ളില്‍ മരിച്ചു. ദേനുദാസിനെ നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: labour killed


